സ്ത്രീവിരുദ്ധ പ്രസംഗം: മണിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്
text_fields
തൊടുപുഴ: മൂന്നാറിൽ സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയതിെൻറപേരിൽ മന്ത്രി എം.എം. മണിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. മണിക്കെതിരെ പരാതി നൽകിയ ജോർജ് വട്ടുകുളത്തെ ഇക്കാര്യം മൂന്നാർ ഡിവൈ.എസ്.പി രേഖാമൂലം അറിയിച്ചു. പ്രസംഗവുമായി ബന്ധപ്പെട്ട് കേസെടുത്താലും ക്രിമിനൽ നടപടി സ്വീകരിക്കാനാകില്ലെന്ന നിയമോപദേശം ലഭിച്ചതായും പൊലീസ് അറിയിച്ചു. നേരിട്ട് കേസെടുക്കാൻ കഴിയുന്ന തരത്തിലെ കുറ്റകൃത്യം നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ ബോധ്യമായെന്നാണ് പൊലീസ് റിപ്പോർട്ട്.
ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലിെൻറ നിർദേശമനുസരിച്ച് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ഡി. ബിനു മന്ത്രിയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. മണിയുടെ പ്രസംഗം വിശദമായി പരിശോധിച്ച്, പ്രസംഗം കേട്ടവരിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തു. സ്ത്രീകൾക്കെതിരായ പരാമർശങ്ങളെത്തുടർന്ന് മണിക്കെതിരെ വനിത കമീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു. പ്രസംഗത്തിെൻറ വിശദാംശങ്ങൾ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധവുമായി പൊമ്പിളൈ ഒരുമൈ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കോൺഗ്രസ്, ബി.ജെ.പി, ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പിന്തുണയോടെ ഇവർ മൂന്നാറിൽ നടത്തിയ സമരം വെള്ളിയാഴ്ച പിൻവലിച്ചിരുന്നു. മണിക്കെതിരായ ഹരജി വേനലവധിക്കുശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ പിൻവാങ്ങുകയാണെന്നാണ് സമരക്കാർ അറിയിച്ചത്. കുഞ്ചിത്തണി ഇരുപതേക്കറില്‍ പൊമ്പിളൈ ഒരുൈമ സമരത്തെക്കുറിച്ച് മണി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.