അറബിക്കടലിൽ പയറിന്‍റെ ആകൃതിയിൽ ഒരു പുതിയ ദ്വീപ് രൂപം കൊള്ളുന്നുണ്ടോ? ഗൂഗിൾ മാപ്പിൽ കണ്ട ചിത്രത്തിലെ നിഗൂഢത
text_fieldsകൊച്ചി: ഗൂഗിൾ മാപ്പിൽ അറബിക്കടലിൽ ഒരു പുതിയ ദ്വീപ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ജനം. ഗൂഗിൾ മാപ്പിലൂടെ കാണുന്ന സാറ്റലെറ്റ് ചിത്രത്തിലാണ് പയറിന്‍റെആകൃതിയിലുള്ള പുതിയ ദ്വീപ് കാണുന്നത്. കൊച്ചി തീരത്തുനിന്നും ഏഴ് കിലമീറ്റർ മാറിയാണ് പുതിയ ദ്വീപ് കാണപ്പെടുന്നത്.
എന്നാൽ ഇത് ദ്വീപല്ല, പ്ലവകങ്ങൾ സംയോജിച്ചുണ്ടായ രൂപമാകാമെന്നും ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇതേക്കുറിച്ച് പലതരം അഭിപ്രായങ്ങൾ ഉയർന്നുവരുന്നതിനാൽ ഇതേക്കുറിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നു തന്നെയാണ് ഭൂരിഭാഗം പേരും അഭിപ്രയാപ്പെടുന്നത്.
പയർ ആകൃതിയിലുള്ള രൂപത്തിന്‍റെ ചിത്രം ചെല്ലാനം കാർഷിക ടൂറിസം സൊസൈറ്റിയാണ് ആദ്യം പുറത്തുവിട്ടത്. സൊസൈറ്റി പ്രസിഡന്‍റ് എക്സ്.ജെ കളിപറമ്പിലാണ് ഈ ചിത്രം പുറത്തുവിട്ടത്. 22 സ്ക്വയർ കിലോമീറ്റർ ചുറ്റളവാണ് ഇതിനുള്ളതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസോ കുസാറ്റോ ഇക്കാര്യത്തെക്കുറിച്ച് വിശദമായി പഠനം നടത്തണമെന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് ഡയറക്ടർ കെ.വി ജയചന്ദ്രൻ പറഞ്ഞു.
ആ പ്രദേശങ്ങളിൽ മണ്ണ് അടിഞ്ഞുകൂടിയിട്ടുള്ളതായി ഇതുവരെ റിപ്പോർട്ടില്ല. എന്നാൽ പ്രദേശത്തെ ക്ഷേത്രക്കുളങ്ങളിൽ പ്ലവകങ്ങൾ സംയജിച്ചുണ്ടായ രൂപങ്ങൾ കാണാറുണ്ട്. ഇതും അത്തരത്തിൽ പ്ലവകമായിരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.