വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണം: അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി ഹൈകോടതി
text_fieldsകൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.ബി.ഐ നടത്തുന്ന അന്വേഷണത്തിെൻറ പുരോഗതി റിേപ്പാർട്ട് തേടി ഹൈകോടതി. കേസിലെ പ്രതികളായ വലിയ മധുവെന്ന മധു, ഷിബു എന്നിവർ നൽകിയ ജാമ്യ ഹരജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് പി. ഗോപിനാഥ് അന്വേഷണ പുരോഗതി റിപ്പോർട്ട് തേടിയത്. ഹരജി വീണ്ടും ഡിസംബർ 21ന് പരിഗണിക്കാൻ മാറ്റി.
13 വയസ്സുള്ള മൂത്ത കുട്ടിയെ 2014 ജനുവരി 13 നും ഒമ്പതു വയസ്സുള്ള ഇളയ കുട്ടിയെ 2014 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രധാന പ്രതികളാണിവർ. കോടതി നിർദേശ പ്രകാരം 2021 ജനുവരി 20ന് കീഴടങ്ങിയത് മുതൽ ജയിലിലാണെന്നും കേസിലെ മുഖ്യസാക്ഷികളുടെ ചോദ്യം ചെയ്യലടക്കം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.