പൂച്ചകൾ ചത്തതിൽ ദുരൂഹത: വീട്ടമ്മയുടെ പരാതിയിൽ േപാസ്റ്റ്മോർട്ടം
text_fieldsേകാട്ടയം: വളർത്തുപൂച്ചകൾ ചത്തതിെൻറ കാരണം തേടി വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ. ഇവരുടെ പരാതിയിൽ പൂച്ചകളുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി. മുട്ടമ്പലം കല്ലൂപ്പറമ്പിൽ പുഷ്പ ബേബി തോമസിെൻറ പരാതിയിലാണ് നടപടി.
2012 മുതൽ ഇവർ പൂച്ചകളെ വളർത്തുന്നുണ്ട്. റോഡരികിൽ ഒറ്റപ്പെട്ടതും പരിക്കേറ്റതുമായ പൂച്ചകളെയടക്കം കൊണ്ടുവന്ന് പരിപാലിക്കാറുമുണ്ട്. ഇപ്പോൾ 15 പൂച്ചകളുണ്ട്. കുറച്ചുകാലമായി ഇവരുടെ പൂച്ചകൾ അപ്രത്യക്ഷമാകുന്നതും ചാകുന്നതും തുടർക്കഥയാണ്.
30 പൂച്ചകളെയാണ് പലപ്പോഴായി നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസവും മൂന്നുപൂച്ചകളെ ചത്തനിലയിൽ കണ്ടെത്തി. മൂന്നെണ്ണത്തെ കാണാതാകുകയും ചെയ്തു. ചത്ത പൂച്ചകളുമായി കോടിമത മൃഗാശുപത്രിയിൽ എത്തിയെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയാലേ കാരണം അറിയാനാവൂ എന്ന് ഡോക്ടർ അറിയിച്ചു.
എന്നാൽ, ഇതിനു പൊലീസ് കേസെടുത്ത് എഫ്.ഐ.ആർ ഇടണം. ഞായറാഴ്ച വൈകീട്ട് മൃഗസംരക്ഷണ സംഘടനയായ 'ആരോ' യുടെ പ്രവർത്തകർക്കൊപ്പം കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തി.
ആദ്യം പരാതി സ്വീകരിക്കാൻ തയാറായില്ലെന്ന് പുഷ്പ പറയുന്നു. കേന്ദ്ര മുൻ പരിസ്ഥിതി മന്ത്രി മേനക ഗാന്ധിയുടെ ഓഫിസിൽനിന്ന് വിളിപ്പിച്ചശേഷമാണ് സ്വീകരിച്ചതും രശീതി നൽകിയതും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടിയെടുക്കുമെന്ന് ഈസ്റ്റ് സി.ഐ നിർമൽ ബോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.