നിയമോപേദശകർ ഉപദേശിച്ചാൽ മതി, നിർേദശിക്കേണ്ട –വിജിലൻസ് ഡയറക്ടർ
text_fieldsതിരുവനന്തപുരം: നിയമോപദേശകർ ഉപദേശിച്ചാൽ മതി, നിർദേശങ്ങൾ നൽകേണ്ടതില്ലെന്ന് വിജിലൻസ് ഡയറക്ടര്‍ എൻ.സി. അസ്താനയുടെ സര്‍ക്കുലർ. നിയമോപദേശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നും സര്‍ക്കുലറില്‍ പറയുന്നു. നിയമോപദേശകരും വകുപ്പിെൻറ ഭാഗമാണെന്നും ഓരോത്തരുടെ ജോലിയും റിപ്പോർട്ടുമെല്ലാം വിജിലൻസ് ആസ്ഥാനത്ത് കൃത്യമായി വിലയിരുത്തുന്നുണ്ടെന്ന മുന്നറിയിപ്പും ഡയറക്ടർ നൽകുന്നുണ്ട്.
തെറ്റായ ഉപദേശം നൽകിയവരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. നിയമോപദേശകരുടെ റിപ്പോർട്ടുകളെല്ലാം വിജിലൻസ് എ.ഡി.ജി.പിയും ഡയറക്ടറും ഫയലിൽ സൂക്ഷിക്കുന്നുണ്ട്. ജോലിയിലെ സ്ഥാനക്കയറ്റത്തിന് ഇതും പരിഗണിക്കും. ലീഗൽ അഡ്വൈസർമാർ ഫയലിൽ അടയിരിക്കുന്നെന്ന പരാതി അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. അത്തരം സാഹചര്യം ആവർത്തിച്ചാൽ ഉപദേശകനെതിരെ നടപടി സ്വീകരിക്കും. വിജിലൻസിലെ സ്ഥിരം ജീവനക്കാർ ആയതിനാൽ ഉപദേശകർക്കും വകുപ്പിലെ അച്ചടക്കം ബാധകമാണെന്ന് അസ്താന ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, നിയമോപദേശകരുടെ അധികാരം കവരുന്നതാണ് സർക്കുലറെന്ന ആക്ഷേപവുമായി ഒരു വിഭാഗം അഭിഭാഷകര്‍ രംഗത്തുവന്നു. വിജിലന്‍സ് മാനുവലിന് വിരുദ്ധമാണ് സർക്കുലറെന്നാണ് ആരോപണം. നിയമോപദേശകരുടെ അഭിപ്രായം പരിഗണിച്ച് കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു മുന്‍ ഡയറക്ടറുടെ നിര്‍ദേശം. എന്നാൽ, അതപ്പാടെ അട്ടിമറിക്കുന്നതാണ് പുതിയ ഡയറക്ടറുടെ സർക്കുലർ. ഡി.ജി.പി ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നപ്പോൾ നിയമോപദേശകരെ അന്വേഷണ ഉദ്യോഗസ്ഥർ അമിതമായി ആശ്രയിച്ചിരുന്നു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥരാണ് വിജിലൻസിെൻറ കാതലെന്നും നിയമോപദേശകർ അവരെ സഹായിക്കാൻ മാത്രമാണെന്നുമാണ് പുതിയ ഡയറക്ടറുടെ നിലപാട്.
തസ്തികയിൽ പറയും പോലെ ഉപദേശം മാത്രം ലീഗൽ അഡ്വൈസർമാർ നൽകിയാൽ മതി. ഉപദേശമെന്നാൽ ഉത്തരവെന്നോ അവസാനവാക്കെന്നോ അർഥമില്ല. ചില വിജിലൻസ് എസ്.പിമാരും അന്വേഷണ ഉദ്യോഗസ്ഥരുമാണ് തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചത്. അവർ വിജിലൻസ് നിയമോപദേശകരിൽനിന്ന് ഉത്തരവും നിർദേശവും സ്വീകരിക്കാൻ തുടങ്ങിയതോടെ ചില ഉപദേശകർ തങ്ങളുടെ നിർദേശം നടപ്പാക്കാൻ നിർബന്ധം പിടിക്കുന്ന സ്ഥിതിയായി. ഇത് മര്യാദലംഘനമാണ്. ഇത്തരം നടപടി ഉടൻ അവസാനിപ്പിക്കണമെന്നും സർക്കുലറിൽ വിജിലൻസ് ഡയറക്ടർ ചൂണ്ടിക്കാട്ടുന്നു.
അഴിമതിക്കേസുകളിലെ പ്രതികളുമായി വിജിലൻസ് നിയമോപദേശകരിൽ ചിലർ ഒത്തുകളിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ സർക്കുലറെന്നാണ് സൂചന. ബാർ കോഴക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടായ നടപടിയിലും വിജിലൻസ് ഡയറക്ടർ അസംതൃപ്തനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.