Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയതിലകിനെതിരെ വീണ്ടും...

ജയതിലകിനെതിരെ വീണ്ടും ആഞ്ഞടിച്ച് എൻ. പ്രശാന്ത്: ‘എത്ര സത്യസന്ധരുടെ ജീവിതം ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ട്. കീഴുദ്യോഗസ്ഥരോട്‌ എന്തൊക്കെ ചെയ്ത്‌ കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ?’

text_fields
bookmark_border
ജയതിലകിനെതിരെ വീണ്ടും ആഞ്ഞടിച്ച് എൻ. പ്രശാന്ത്: ‘എത്ര സത്യസന്ധരുടെ ജീവിതം ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ട്. കീഴുദ്യോഗസ്ഥരോട്‌ എന്തൊക്കെ ചെയ്ത്‌ കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ?’
cancel

തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ വീണ്ടും കടുത്ത ആരോപണങ്ങളുമായി കലക്ടർ ബ്രോ എന്നറിയപ്പെടുന്ന എൻ. പ്രശാന്ത് ഐ.എ.എസ്. കീഴുദ്യോഗസ്ഥരായ നിരവധി സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് പ്രശാന്ത് ​ഫേസ്ബുക് കുറിപ്പിൽ പറയുന്നു. സെക്രട്ടേറിയറ്റ്‌ ഇടനാഴിയിൽ വെറുതേ നടന്നാൽ അതേക്കുറിച്ച് കേൾക്കാമെന്നും അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാൽ തീരുന്ന സംശയമേ ഉള്ളൂ എന്നും കുറിപ്പിൽ പറഞ്ഞു. 18 വർഷം സർവിസുള്ള തന്നോട് മഞ്ഞപ്പത്രത്തെ കൂട്ട്‌ പിടിച്ച്‌ വ്യാജ നരേറ്റീവ്‌ സൃഷ്ടിക്കാൻ ധൈര്യപ്പെടുന്ന വ്യക്തി മറ്റ്‌ കീഴുദ്യോഗ്സ്ഥരോട്‌ എന്തൊക്കെ ചെയ്ത്‌ കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ എന്നും പ്രശാന്ത് ചോദിക്കുന്നു.

ഗതികേട് കൊണ്ട് റിസ്‌ക്‌ എടുത്ത്‌ താൻ 'വിസിൽ ബ്ലോവർ' (സർക്കാർ തലത്തിലോ മറ്റോ നിയമവിരുദ്ധമായ കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നയാൾ) ആകുകയാണെന്നും പ്രശാന്ത് പറയുന്നു. താൻ എന്താണ് ചെയ്യുന്നത് എന്ന് നല്ല ബോധ്യമുണ്ട്. എന്തായാലും വിസിൽ ബ്ലോവറാകാൻ തീരുമാനിച്ചുറപ്പിച്ചു. ഭരണഘടനയുടെ 311 ആം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരു IAS കാരനെങ്കിലും ധൈര്യപൂർവ്വം ഒരു 'വിസിൽ ബ്ലോവർ' ആയേ പറ്റൂ. തൽക്കാലം താനല്ലാതെ ആര്‌ എന്നും അദ്ദേഹം ചോദിക്കുന്നു.

‘ഐ.എ.എസുകാരുടെ സർവിസ്‌ ചട്ടപ്രകാരം സർക്കാറിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ്‌. മാതൃഭൂമിയെയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമർശിക്കരുതെന്നല്ല. അഞ്ച്‌ കൊല്ലം നിയമം പഠിച്ച എനിക്ക്‌ സർവിസ്‌ ചട്ടങ്ങളെക്കുറിച്ച്‌ മഞ്ഞപ്പത്രത്തിന്റെ എഡിറ്റോറിയൽ ഉപദേശം വേണ്ട.

ഡോ. ജയതിലകുമായി സംസാരിച്ച്‌ സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തിൽ ചിലർ ഉപദേശിക്കുന്നുണ്ട്‌. സ്വയം അപകടം വിളിച്ച്‌ വരുത്താതിരിക്കാൻ അതാണത്രെ നല്ലത്‌. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാൽ, എനിക്ക്‌ ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവർക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക്‌‌ തോന്നുന്നുള്ളൂ. He picked on the wrong person at the end of that long list of his. 😀

പൊതുജനമധ്യത്തിൽ സിവിൽ സർവിസിന്റെ 'വില' കളയാതിരിക്കാൻ മൗനം പാലിക്കാനും ചിലർ ഉപദേശിക്കുന്നു. വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും, ഫയലുകൾ അപ്രത്യക്ഷമാക്കുകയും, വട്സാപ്പ്‌ ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ്‌ സിവിൽ സർവിസിൽ ഉണ്ട്‌ എന്നത്‌ ലജ്ജാവഹമാണ്‌. എന്നാലത്‌ ഒളിച്ച്‌ വെക്കുകയാണോ വേണ്ടത്‌? പിന്തിരിപ്പൻ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെ വീടുകളിൽ 'പീഡോഫീലിയ' പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ രഹസ്യമായി വെക്കാൻ ഉപദേശിക്കുന്ന അതേ ലോജിക്‌!

വിവരങ്ങൾ പുറത്ത്‌ വരുന്നതിൽ എന്തിനാണ്‌ ഭയം? ഇതേ പേജിൽ എല്ലാ വിവരങ്ങളും വരും. ചില്ല്! ഒരു വിസിൽ ബ്ലോവർക്ക്‌ Indian Whistle Blowers’ Protection Act, 2011 പ്രകാരം കിട്ടേണ്ടുന്ന എല്ലാ സംരക്ഷണവും സുരക്ഷയും ഞാൻ പ്രതീക്ഷിക്കുന്നു. Competent Authority യെ നോട്ടിഫൈ ചെയ്തതായി അറിവില്ലാത്തതിനാൽ ഇവിടെ പറയാനല്ലേ പറ്റൂ! ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഏതൊരു പൗരനുമെന്ന പോലെ എനിക്കും ഉള്ളതാണ്‌. ‌Let me assure you, my dear concerned friends & well-wishers, I clearly know what I’m doing. And I’ve decided to blow the whistle ❤️’ -പ്രശാന്ത് വ്യക്തമാക്കി.

ജനിച്ച്‌ വീണതേ ഐ.എ.എസ് ആവും എന്ന് കരുതിയിട്ടല്ലെന്നും തന്റെ ജോലിയും കരിയറും തീർക്കാൻ മാത്രം ആരും കേരളത്തിൽ ഇല്ലെന്നും പ്രശാന്ത് ഇന്നലെ പറഞ്ഞിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന് വന്ന കമന്റിന് മറുപടിയായാണ് അദ്ദേഹത്തിന്റെ വിശദീകരണം. ‘‘പഠിച്ചതാകട്ടെ‌ നിയമമാണ്‌. ഓണക്കിറ്റിൽ ഫ്രീ ആയി കിട്ടിയതല്ല, പഠിച്ച്‌ എഴുതി കിട്ടിയ ജോലിയാണ്‌. ജോലിയും കരിയറും തീർക്കാൻ മാത്രം ആരും കേരളത്തിൽ ഇല്ല എന്നാണെന്റെ ഒരിത്‌’ എന്നായിരുന്നു പ്രശാന്തിന്റെ കുറിപ്പ്.

‘സർക്കാർ തീരുമാനങ്ങൾക്കും സർക്കാർ നയങ്ങൾക്കും എതിരെ സംസാരിക്കാനാണ്‌ ചട്ടങ്ങളിൽ വിലക്ക്‌. മഞ്ഞപ്പത്രത്തിൽ പാർട്ട്‌ ടൈം റിപ്പോർട്ടറായി ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗ്സ്ഥനെക്കുറിച്ച്‌ പൊസ്റ്റിടുന്നതിന്‌ വിലക്കില്ല. ഡോ. ജയതിലക്‌ റിപ്പോർട്ടറായി പാർട്ട്‌ ടൈം ജോലി നോക്കുന്നത്‌ ചട്ട ലംഘനമാണെന്നാണ്‌ വിവരമുള്ളവർ പറയുന്നത്‌. ഇങ്ങനെ വലിയ വലിയ പാർട്ട്‌ ടൈം കക്ഷികൾ ഉണ്ടത്രെ. പണ്ട്‌ ഡോ. ജയതിലക്‌ കോഴിക്കോട്‌ കലക്ടർ ആയിരുന്ന കാലം മുതൽക്കുള്ള മാതൃഭൂമിയുമായുള്ള ഒത്തുകളിയും അഡ്ജസ്റ്റ്മെന്റും റവന്യു വകുപ്പിൽ ഏവർക്കും അറിയാം’ -പ്ര​ശാന്ത് പറയുന്നു.

മ​താ​ടി​സ്ഥാ​ന​ത്തി​ൽ ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പു​ണ്ടാ​ക്കി​യ വ്യ​വ​സാ​യ-​വാ​ണി​ജ്യ ഡ​യ​റ​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെയും ജയതിലകിനെതിരെയും ഇന്നലെ പ്രശാന്ത് രംഗത്തുവന്നിരുന്നു. ‘സ്വയം കുസൃതികൾ ഒപ്പിച്ച ശേഷം ആ കുസൃതിക്കെതിരെ പരാതിപ്പെടുന്ന പ്രവണത ഐ.എ.എസുകാരിൽ കൂടി വരുന്നില്ലേ എന്ന് നാം ശങ്കിക്കേണ്ടിയിരിക്കുന്നു. ചിലരുടെ ഓർമ്മശക്തി ആരോ 'ഹാക്ക്‌' ചെയ്തതാണോ എന്നൊരു സംശയം! 'മെറ്റ'ക്കൊരു കത്തയച്ചാലോ?’ എന്നായിരുന്നു പരിഹാസ രൂപേണയുള്ള ചോദ്യം. താൻ ചെയർമാനായിരുന്ന എസ്.സി, എസ്.ടി വകുപ്പിനു കീഴിലുള്ള 'ഉന്നതി'യുമായി ബന്ധപ്പെട്ട ഒരു പത്രവാർത്തയെ വിശകലനം ചെയ്തായിരുന്നു ഈ കുറിപ്പ്. തനിക്കെതിരായ വാർത്തക്ക് പിന്നിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നും അദ്ദേഹം പറഞ്ഞു. ‘ജയതിലക്‌ എന്ന വ്യക്തി തന്നെയാണ്‌ മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി. തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയിൽ തിടമ്പേൽക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകൾ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ്’ -പ്രശാന്ത് പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

താഴെക്കാണുന്ന വാർത്തയിലെ ഡോ. ജയതിലക്‌ സ്വയം എഴുതിക്കൂട്ടിയ റിപ്പോർട്ടിന്റെ കോപ്പിയിൽ ഡോ.ജയതിലക്‌ "വട്ടം വരച്ച്‌" ഡോ.ജയതിലക്‌ തന്നെ എഴുതിയ വാർത്ത ഇന്നും മാതൃഭൂമി ഒന്നാം പേജ്‌ ലീഡാക്കിയെന്ന് അറിഞ്ഞു. വ്യാജ രേഖ ചമക്കൽ തൊട്ട്‌ ഗൂഡാലോചന വരെ! തേങ്ക്സ്‌ 😝

പല സുഹൃത്തുക്കളും ചോദിക്കുന്നു, അദ്ദേഹത്തിന്റെയും ഗോപാലകൃഷ്ണന്റെയും പേര്‌ പറയാതെ പോസ്റ്റ്‌ ചെയ്താൽ പോരെ എന്ന്. അല്ലെങ്കിൽ മറ്റൊരു മാധ്യമം വഴി അവർ ചെയ്യുന്ന അതേ പരിപാടി ചെയ്താൽ പോരേ എന്ന്. അതിലൊരു ചറിയ പ്രശ്നമുണ്ട്‌ വർമ്മ സാറേ... 😈😋😜

സർക്കാർ ഫയലിൽ കാര്യങ്ങൾ എഴുതിത്തീർത്താൽ പോരെ എന്ന് മറ്റ്‌ ചിലർക്കെങ്കിലും സംശയം തോന്നാം. അനവധി അഴിമതിക്കേസുകളിൽ ആരോപിതനായാലും, CBI അന്വേഷണം വരെ എത്തിയാലും, മാധ്യമ-കച്ചവട-മാഫിയ സംഘത്താൽ സംരക്ഷിക്കപ്പെടുന്നവരെ കുറിച്ചുള്ള ഫയലുകളിൽ സ്വാഭാവികമായും നടപടിയാവുമെന്ന് ചിന്തിക്കുന്നത്‌ അതിരുകടന്ന നിഷ്കളങ്കതയാണ്‌‌.

താഴെക്കാണുന്ന CBI അന്വേഷണത്തെക്കുറിച്ച്‌ മാതൃഭൂമിയിലെ നട്ടെല്ലുള്ള ഒരു ലേഖകൻ ആദ്യം ചെയ്ത വാർത്ത യൂട്യൂബിൽ കിടപ്പുണ്ട്‌. മാതൃഭൂമി ആ വിഷയം പിന്നീട്‌‌ മുക്കാൻ കാരണമെന്തായിരിക്കും? മിക്ക മാധ്യമങ്ങളിലും ഡോ.ജയതിലകിനെതിരെ വാർത്ത ചെയ്യാൻ വിലക്കുണ്ട്‌. എന്ത്‌ കൊണ്ടായിരിക്കും?

18 വർഷം സർവ്വീസായ IAS ഉദ്യോഗ്സ്ഥനോട്‌ മാതൃഭൂമിയെപ്പോലൊരു മഞ്ഞപ്പത്രത്തെ കൂട്ട്‌ പിടിച്ച്‌ ബാലിശമായ വ്യാജ നരേറ്റീവ്‌ സൃഷ്ടിക്കാൻ ധൈര്യപ്പെടുന്ന വ്യക്തി മറ്റ്‌ കീഴുദ്യോഗ്സ്ഥരോട്‌ എന്തൊക്കെ ചെയ്ത്‌ കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ? അദ്ദേഹം കൽപ്പിക്കുന്ന രീതിയിൽ ഫയൽ/റിപ്പോർട്ട്‌/നോട്ടെഴുതാൻ വിസമ്മതിച്ച എത്ര സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ്‌ ഇടനാഴിയിൽ വെറുതേ നടന്നാൽ കേൾക്കാം. അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാൽ തീരുന്ന സംശയമേ ഉള്ളൂ.

Public scrutiny ഉണ്ടെങ്കിൽ മാത്രമേ ന്യായമായത്‌ നടക്കൂ എന്ന സമകാലിക ഗതികേട്‌ കൊണ്ടാണ്‌ റിസ്‌ക്‌ എടുത്ത്‌ ഒരാൾ 'വിസിൽ ബ്ലോവർ' ആവുന്നത്‌ എന്നത്‌ ദയവായി മനസ്സിലാക്കുക. ഭരണഘടനയുടെ 311 ആം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരു IAS കാരനെങ്കിലും ധൈര്യപൂർവ്വം ഒരു 'വിസിൽ ബ്ലോവർ' ആയേ പറ്റൂ. തൽക്കാലം ഞാനല്ലാതെ ആര്‌?

IAS കാരുടെ സർവ്വീസ്‌ ചട്ടപ്രകാരം സർക്കാറിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ്‌. മാതൃഭൂമിയെയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമർശിക്കരുതെന്നല്ല. അഞ്ച്‌ കൊല്ലം നിയമം പഠിച്ച എനിക്ക്‌ സർവിസ്‌ ചട്ടങ്ങളെക്കുറിച്ച്‌ മഞ്ഞപ്പത്രത്തിന്റെ എഡിറ്റോറിയൽ ഉപദേശം വേണ്ട.

ഡോ. ജയതിലകുമായി സംസാരിച്ച്‌ സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തിൽ ചിലർ ഉപദേശിക്കുന്നുണ്ട്‌. സ്വയം അപകടം വിളിച്ച്‌ വരുത്താതിരിക്കാൻ അതാണത്രെ നല്ലത്‌. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാൽ, എനിക്ക്‌ ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവർക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക്‌‌ തോന്നുന്നുള്ളൂ. He picked on the wrong person at the end of that long list of his. 😀

പൊതുജനമധ്യത്തിൽ സിവിൽ സർവിസിന്റെ 'വില' കളയാതിരിക്കാൻ മൗനം പാലിക്കാനും ചിലർ ഉപദേശിക്കുന്നു. വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും, ഫയലുകൾ അപ്രത്യക്ഷമാക്കുകയും, വട്സാപ്പ്‌ ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ്‌ സിവിൽ സർവിസിൽ ഉണ്ട്‌ എന്നത്‌ ലജ്ജാവഹമാണ്‌. എന്നാലത്‌ ഒളിച്ച്‌ വെക്കുകയാണോ വേണ്ടത്‌? പിന്തിരിപ്പൻ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെ വീടുകളിൽ 'പീഡോഫീലിയ' പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ രഹസ്യമായി വെക്കാൻ ഉപദേശിക്കുന്ന അതേ ലോജിക്‌!

വിവരങ്ങൾ പുറത്ത്‌ വരുന്നതിൽ എന്തിനാണ്‌ ഭയം? ഇതേ പേജിൽ എല്ലാ വിവരങ്ങളും വരും. ചില്ല്! ഒരു വിസിൽ ബ്ലോവർക്ക്‌ Indian Whistle Blowers’ Protection Act, 2011 പ്രകാരം കിട്ടേണ്ടുന്ന എല്ലാ സംരക്ഷണവും സുരക്ഷയും ഞാൻ പ്രതീക്ഷിക്കുന്നു. Competent Authority യെ നോട്ടിഫൈ ചെയ്തതായി അറിവില്ലാത്തതിനാൽ ഇവിടെ പറയാനല്ലേ പറ്റൂ! ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഏതൊരു പൗരനുമെന്ന പോലെ എനിക്കും ഉള്ളതാണ്‌.

‌Let me assure you, my dear concerned friends & well-wishers, I clearly know what I’m doing. And I’ve decided to blow the whistle ❤️

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:n prasanthWhistleblowerA Jayathilak
News Summary - N prasanth IAS against A jayathilak IAS: I’ve decided to blow the whistle
Next Story