കമലിന് തീവ്രവാദ സംഘടനകളുമായി ബന്ധം, രാജ്യം വിട്ടുപോകണം –എ.എൻ രാധാകൃഷ്ണൻ
text_fieldsകോഴിക്കോട്: സംവിധായകൻ കമലിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹം രാജ്യം വിട്ടുപോകണമെന്നും ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ. കമൽ എസ്.ഡി.പി.െഎ പോലുള്ള തീവ്രസംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്. . ദേശിയഗാനം ആലപിക്കുേമ്പാൾ എഴുന്നേറ്റ് നിൽക്കണമോയെന്ന് സംശയമുള്ളയാളാണ് കമൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ലഭിക്കാനുള്ള കമലിൻെറ യോഗ്യതയെന്നും രാധാകൃഷ്ണൻ ആരോപിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ദേശീയഗാന വിവാദത്തോടെയാണ് കമലിനെതിരെ സംഘപരിവാര്‍ തിരിഞ്ഞത്. ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്ത ഡെലിഗേറ്റുകളെ കസ്റ്റഡിയില്‍ എടുത്ത പോലീസ് കസ്റ്റഡിയിലെടുത്ത രീതിക്കെതിരെയായിരുന്നു കമല്‍ പ്രതിഷേധിച്ചിരുന്നു. ദേശീയഗാനത്തെ കമല്‍ അപമാനിച്ചെന്നാരോപിച്ച് കൊടുങ്ങല്ലൂരിലെ കമലിന്റെ വീടിനു മുന്നില്‍ ദേശീയഗാനം ചൊല്ലി യുവമോര്‍ച്ച പ്രതിഷേധിക്കുകയും കമലിനെ രാജ്യദ്രോഹിയെന്ന് വിളിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.