എൻ. രാജേഷിെൻറ നിര്യാണത്തിൽ ഗവർണറും മുഖ്യമന്ത്രിയും അനുശോചിച്ചു
text_fieldsകോഴിക്കോട്: മാധ്യമം ന്യൂസ് എഡിറ്ററും പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗവുമായ എൻ. രാജേഷിെൻറ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ അനുശോചിച്ചു. മികച്ച കായിക ലേഖകൻ, പത്രപ്രവർത്തക യൂനിയെൻറ അർപ്പണ ബോധമുള്ള ഭാരവാഹി എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിയായിരുന്നു എൻ. രാജേെഷന്ന് ഗവർണർ അനുസ്മരിച്ചു.
സ്പോർട്സ് റിപ്പോർട്ടിങ്ങിൽ മികവ് തെളിയിച്ച പത്രപ്രവർത്തകനായിരുന്നു രാജേഷ് എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എന്‍. രാജേഷിെൻറ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. മികച്ച കായിക ലേഖകനും ജേണലിസം അധ്യാപകനുമായിരുന്ന അദ്ദേഹത്തിെൻറ നിര്യാണത്തോടെ മാധ്യമരംഗത്തെ ഉന്നത മൂല്യങ്ങള്‍ പിന്തുടര്‍ന്ന ഒരു പത്രപ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ, എം.കെ. രാഘവൻ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, ഇന്ത്യൻ ലാഗ്വേജസ് ന്യൂസ് പേപ്പേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ മെംബർ നിസാർ ഒളവണ്ണ, മലബാർ റെയിൽ യൂസേഴ്സ് ഫോറം ചെയർമാൻ മുനീർ കുറുമ്പടി, യൂത്ത് കോൺഗ്രസ് -എസ് കോഴിക്കോട് ജില്ല പ്രസിഡൻറ് വളളിൽ ശ്രീജിത്ത് എന്നിവരും അനുശോചനം രേഖപ്പെടുത്തി.
മികച്ച മാധ്യമ പ്രവർത്തകൻ എന്നതിലപ്പുറം കോഴിക്കോട്ടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന വ്യക്തിയായിരുന്നു രാജേഷെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അനുസ്മരിച്ചു.
സ്പോർട്സ് റിപ്പോർട്ടിങ്ങിൽ മികവ് തെളിയിച്ച രാജേഷ് കോഴിക്കോട്ടെ മുൻനിര മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നുവെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. വിപുലമായ സൗഹൃദവലയത്തിനുടമയായിരുന്നു അദ്ദേഹം. രാജേഷിെൻറ വേർപാട് അത്യന്തം വേദനാജനകമാണെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
രാജേഷിെൻറ വിയോഗം മാധ്യമലോകത്തിന് വലിയ നഷ്ടമാണെന്ന് എം.കെ. രാഘവൻ എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഭാരവാഹിയെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച രാജേഷ് വിദ്യാർഥികാലം മുതൽ കഴിവുതെളിയിച്ച സംഘാടകനായിരുന്നു. ധാരാളം ശിഷ്യസമ്പത്തിെൻറ ഉടമയെന്നതും ആത്മാർത്ഥമായ വ്യക്തിബന്ധങ്ങളും അദ്ദേഹത്തെ എന്നും വേറിട്ടു നിർത്തിയെന്ന് എം.പി അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.