എൻ. രാജേഷ് സ്മാരക മാധ്യമ പുരസ്കാര സമർപ്പണം നാളെ
text_fieldsകോഴിക്കോട്: മാധ്യമം ന്യൂസ് എഡിറ്ററും പത്രപ്രവർത്തക യൂനിയൻ ഭാരവാഹിയുമായിരുന്ന എൻ. രാജേഷിന്റെ സ്മരണക്കായി മാധ്യമം ജേണലിസ്റ്റ്സ് യൂനിയൻ ഏർപ്പെടുത്തിയ എൻ. രാജേഷ് സ്മാരക മാധ്യമ പുരസ്കാര സമർപ്പണവും രാജേഷ് അനുസ്മരണവും ഒക്ടോബർ അഞ്ചിന് രാവിലെ 10.30ന് കോഴിക്കോട് അളകാപുരിയിൽ നടക്കും.മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിനാണ് പുരസ്കാരം. വ്യവസായ-നിയമ മന്ത്രി പി. രാജീവ് ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവഹിക്കും.ദ ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ ‘മാധ്യമങ്ങളുടെ വർത്തമാനം’ എന്ന വിഷയത്തിൽ എൻ. രാജേഷ് സ്മാരക പ്രഭാഷണം നടത്തും. അവാർഡ് ജേതാവ് തോമസ് ജേക്കബ്, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഔട്ട്ലുക് സീനിയർ എഡിറ്റർ കെ.കെ. ഷാഹിന, ദ ഫോർത്ത് ന്യൂസ് ഡയറക്ടർ ശ്രീജൻ ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.