എൻ. രാമചന്ദ്രനും പി.കെ. മധുവിനും വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ
text_fieldsന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള െപാലീസ് മെഡലിന് കോട്ടയം ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രനും എറണാകുളം പൊലീസ് സൂപ്രണ്ട് പി.കെ. മധുവും അര്‍ഹരായി. കേരളത്തില്‍നിന്ന് 20 പേര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍ ലഭിച്ചത്.
ധീരതക്കുള്ള രാഷ്ട്രപതി മെഡല്‍ ഛത്തിസ്ഗഢില്‍നിന്നുള്ള ശങ്കര്‍ റാവുവിന് മരണാനന്തര ബഹുമതിയായി നല്‍കും. പ്ലാറ്റൂണ്‍ കമാന്‍ഡറായിരുന്നു ഇദ്ദേഹം. രാജ്യത്ത് ധീരതക്കുള്ള പൊലീസ് പുരസ്കാരത്തിന് 190 പേരും സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ക്ക് 93 പേരും വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ക്ക് 706 പേരും അര്‍ഹരായി.
ഡെപ്യൂട്ടി കമാന്‍ഡൻറ് കെ.ടി. ചാക്കോ (പത്തനംതിട്ട), ഡിവൈ.എസ്.പി. മുഹമ്മദ് ഷാഫി (വയനാട്), ഡിവൈ.എസ്.പി കെ.എം. സാബു മാത്യു (ഇടുക്കി), എ.എസ്.ഐ സന്തോഷ് കുമാര്‍ (പാലക്കാട്), സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.എം. റാഫീല് (തൃശൂര്‍), എസ്.ഐ ജി. ജയചന്ദ്രന് നായര്‍ (പത്തനംതിട്ട), സീനിയര്‍ പൊലീസ് ഓഫിസര്‍ എന്‍.കെ. അനില്‍ കുമാര്‍ (തൃശൂര്‍), പി.സി. സുനില്‍ (തൃശൂര്‍), എസ്.പി ഡി. മോഹനന് (തിരുവനന്തപുരം), ഡി.സി.പി എ.ആര്. പ്രേം കുമാര്‍ (കൊച്ചി), ഡിവൈ.എസ്.പി കെ.കെ. അജി (തൃശൂര്‍), ഡിവൈ.എസ്.പി ടി.കെ. സുരേഷ് (കോഴിക്കോട്), ഡിവൈ.എസ്.പി ഇ.എന്‍. സുരേഷ് (തിരുവനന്തപുരം), അസി. കമാന്‍ഡൻറ് എം.എ. മനോജ് കുമാര്‍ (തിരുവനന്തപുരം), എസ്.ഐ വി.എം. സതീഷ് കുമാര്‍ (തിരുവനന്തപുരം), എസ്.പി എം.എല്‍. സുനില്‍ (കോഴിക്കോട്), ഡിവൈ.എസ്.പി എം. സുകുമാരന്‍ (പാലക്കാട്), ഡിവൈ.എസ്.പി കെ. സലിം (മലപ്പുറം), ഡിവൈ.എസ്.പി വി.എസ്. അജി (കൊല്ലം), ഡി.വൈ.എസ്.പി ജി. സാബു (കോഴിക്കോട്) എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍.
ജയില്‍ വകുപ്പിലെ സ്തുത്യര്‍ഹ സേവനത്തിനുള്ള കറക്ഷണല്‍ മെഡലിന് കേരളത്തില്‍നിന്നു രണ്ട് പേർ അര്‍ഹരായി. കൊല്ലം ജില്ല ജയില്‍ സൂപ്രണ്ട് കെ. വിശ്വനാഥക്കുറുപ്പ്, വിയ്യൂര്‍ സബ്ജയില്‍ അസിസ്റ്റൻറ് സൂപ്രണ്ട് സി.എം. ഉണ്ണികൃഷ്ണന് എന്നിവര്‍ക്കാണ് കറക്ഷനല്‍ മെഡല്‍ ലഭിച്ചത്.
വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം ദേശീയ അന്വേഷണ ഏജന്‍സിയിലെ ഡിവൈ.എസ്.പി. സി. രാധാകൃഷ്ണ പിള്ളക്കു ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.