എൻ.എ.ഡി പരിസരത്തെ നിർമാണ നിയന്ത്രണത്തിൽ ഇളവ് പരിഗണിക്കുമെന്ന് പ്രതിരോധ മന്ത്രാലയം
text_fieldsആലുവ: നാവികസേനയുടെ ആയുധ സംഭരണ കേന്ദ്രമായ ആലുവ എൻ.എ.ഡി പരിസരത്തെ നിർമ്മാണ നിയന്ത്രണത്തിൽ ഇളവ് പരിഗണിക്കുമെന്ന് പ്രതിരോധ മന്ത്രാലയം. അതീവ സുരക്ഷാ മേഖലയായാണ് എന്‍.എ.ഡി പരിസരം കണക്കാക്കുന്നത്. അതിനാൽ തന്നെ പരിസരവാസികള്‍ക്ക് വീടുവക്കുന്നതിനും, വീടുകള്‍ക്ക് അറ്റകുറ്റപണികൾ നടത്തുന്നതിനുമായി പ്രതിരോധ മന്ത്രാലയം വളരെയധികം ഉപാധികള്‍ വച്ചിട്ടുണ്ട്. ഇതുമൂലമുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകൾ വിവരിച്ച് അൻവർ സാദത്ത് എം.എൽ.എ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് കത്തയച്ചിരുന്നു. ഇന്ത്യയില്‍ മറ്റു സമാനമായ രീതിയിലുള്ള സ്‌ഥലങ്ങളില്‍ ഇളവനുവദിച്ചതനുസരിച്ച് എന്‍.എ.ഡിയുടെ പരിസരത്തിനും ഇളവനുവദിക്കണമെന്ന് കത്തിൽ ചൂണ്ടിക്കാണിച്ചത്.
ഈ കത്തിന് മറുപടിയായി പ്രതിരോധ മന്ത്രാലയം എന്‍.എ.ഡി യുടെ കാര്യത്തില്‍ നൂതന സാങ്കേതിക വിദ്യയിലൂടെ സുരക്ഷാ കാര്യങ്ങളില്‍ പരമാവധി ഇളവുനല്‍കുന്ന കാര്യം പരിഗണിച്ച് കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രിയില്‍ നിന്നും മറുപടി ലഭിച്ചതായി അന്‍വര്‍ സാദത്ത് എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.