നദീറിന്‍െറ അറസ്റ്റ്; പൊലീസിന്‍േറത് പ്രതികാര നടപടിയെന്ന്
text_fieldsകോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത എഴുത്തുകാരന്‍ കമല്‍ സി. ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനത്തെിയ ക.പി. നദീര്‍ എന്ന നദി ഗുല്‍മോഹറിനെ അറസ്റ്റ് ചെയ്തത് പൊലീസിന്‍െറ പ്രതികാര നടപടിയാണെന്ന് ആരോപണം. ഞായറാഴ്ച കമല്‍ സി. ചവറയെ കസ്റ്റഡിയിലെടുത്ത ദിവസം രാവിലെ മുതല്‍ ഗുല്‍മോഹര്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായുള്ള പകപോക്കലാണ് അറസ്റ്റെന്നും ആശയപരമായി മാവോവാദത്തിനെതിരാണ് ഗുല്‍മോഹറെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഒമ്പത് മാസം മുമ്പ് എടുത്ത കേസിന്‍െറ പേരിലാണ് ഇദ്ദേഹത്തെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കമല്‍ സി. ചവറയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ഗുല്‍മോഹര്‍ എത്തിയത്. ഈ സമയമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.
വിയറ്റ്നാം കോളനിയിലെ ആദിവാസികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ‘കാട്ടുതീ’ പ്രചരിപ്പിച്ച സംഭവം കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് നടന്നത്. ഇതില്‍ കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ മാര്‍ച്ച് 15ന് യു.എ.പി.എ, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. നദീറിനുപുറമെ സി.പി. മൊയ്തീന്‍, സുരേഷ്, കന്യാകുമാരി, ലത എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
യു.എ.പി.എ നിയമത്തിലെ 20, 16, 38 വകുപ്പും ഐ.പി.സി 452, 143, 147, 148, 124 എ (രാജ്യദ്രോഹം), 506 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നദീറിന്‍െറ ഫോട്ടോ ആദിവാസികള്‍ തിരിച്ചറിഞ്ഞതിന്‍െറ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും മൊബൈല്‍ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പിടികൂടിയതാണെന്നുമാണ് പൊലീസ് ഭാഷ്യം. അതേസമയം, സുഹൃത്തുക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കമല്‍ ആശുപത്രിയില്‍ നിരാഹാരസമരം തുടങ്ങി. ഈ കേസുകള്‍ പിന്‍വലിക്കുന്നതുവരെയും മുഖ്യമന്ത്രി പിണറായി കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ചര്‍ച്ചക്ക് തയാറാവുന്നതുവരെയും നിരാഹാരം നീളുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.