നാദിർഷ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈകോടതി
text_fieldsെകാച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് സംവിധായകൻ നാദിർഷ വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണമെന്ന് ഹൈകോടതി. അന്വേഷണം നടത്തുന്ന രീതിയെയും അന്വേഷണ സംഘത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച സിംഗിൾ ബെഞ്ച് വെള്ളിയാഴ്ച രാവിലെ 10ന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനാണ് നാദിർഷയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസ് വീണ്ടും പരിഗണിക്കുന്ന 18 വരെ തൽസ്ഥിതി തുടരണമെന്ന ഉത്തരവുള്ളതിനാൽ ഇക്കാലയളവിൽ നാദിർഷയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയില്ല.
ഇതുവരെ പലതവണ േചാദ്യം ചെയ്തിട്ടും തനിക്കെതിരെ തെളിവ് ലഭിക്കാത്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് തെളിവുണ്ടാക്കാൻ ശ്രമം നടത്തുന്നുവെന്നതടക്കം ചൂണ്ടിക്കാട്ടി നാദിർഷ നൽകിയ മുൻകൂർ ജാമ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. കൂട്ടബലാത്സംഗം അടക്കമുള്ള വകുപ്പുകൾ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് ഹരജി പരിഗണനക്കെടുത്ത ഉടൻ കോടതി ആരാഞ്ഞു.
വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന് വേണ്ടി ഡയറക്ടർ ജനറൽ ഒാഫ് േപ്രാസിക്യൂഷൻ മറുപടി നൽകി. ആദ്യം ഒരു കുറ്റപത്രം നൽകിയതാണെന്ന് നാദിർഷയുടെ അഭിഭാഷകൻ ഇൗ സമയം കോടതിയെ അറിയിച്ചു.
തുടർന്ന് കുറ്റപത്രത്തിൽ ചേർത്ത വകുപ്പുകൾ കോടതി വിശദമായി പരിശോധിച്ച ശേഷമാണ് കേസിലേക്ക് കടന്നത്. ഏഴുമാസമായി നടക്കുന്ന അന്വേഷണം ഇപ്പോൾ ഏത് ഘട്ടത്തിലാണെന്നും കോടതി ചോദ്യമുന്നയിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും രണ്ടാഴ്ചക്കകം അന്തിമ കുറ്റപത്രം നൽകാനാവുമെന്നും ഡി.ജി.പി മറുപടി നൽകി. ഇപ്പോൾ നടക്കുന്നത് അന്വേഷണമാണോ തുടരന്വേഷണമാണോയെന്ന് തുടർന്ന് കോടതി ആരാഞ്ഞു.
തുടരന്വേഷണമാണെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി. കോടതിയുടെ നിയമപരമായ അനുമതിയോടെയാണോ തുടരന്വേഷണം നടക്കുന്നതെന്നും തുടരന്വേഷണമാണ് നടക്കുന്നതെങ്കിൽ രണ്ടാഴ്ചക്കകം നൽകുന്നത് അന്തിമ റിപ്പോർട്ടല്ല, മറ്റെന്തോ ആയിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് വെള്ളിയാഴ്ച 10ന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ കോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.