നജീബിന്‍െറ തിരോധാനം ഓരോ വിദ്യാര്‍ഥിക്കും സംഭവിക്കാവുന്നത് –സഹോദരി
text_fields
കോഴിക്കോട്: ‘‘ഇന്ത്യയില്‍ ഒരു ന്യൂനപക്ഷ സമുദായാംഗത്തിന് നല്ളൊരു ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തില്‍ പഠിക്കാനാവില്ല എന്ന സൂചനയാണ് നജീബിന്‍െറ തിരോധാനം ഉയര്‍ത്തുന്നത്. പൗരാവകാശമെന്നാല്‍ കേവലം ആശയങ്ങള്‍ പ്രകടിപ്പിക്കാനും ആവിഷ്കരിക്കാനുമുള്ള അവകാശം മാത്രമല്ല. മതം, ജാതി എന്നിവക്കതീതമായി വിദ്യാഭ്യാസവും ജോലിയും നേടാനുള്ള അവകാശം കൂടിയാണ്. എന്നാല്‍, അവകാശം അംഗീകരിച്ചുകൊടുക്കുന്നതിനുപകരം ഭയപ്പാടിന്‍െറ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. അവകാശങ്ങള്‍ ആവശ്യപ്പെടുന്നവരെയും ചോദ്യങ്ങളുയര്‍ത്തുന്നവരെയും ദേശദ്രോഹികളാക്കുകയാണ്’’ -പറയുന്നത് ജെ.എന്‍.യുവില്‍നിന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 15ന് കാണാതായ പി.ജി വിദ്യാര്‍ഥി നജീബ് അഹ്മദിന്‍െറ സഹോദരി (പിതൃസഹോദരിയുടെ മകള്‍ ) സദഫ് മുഷറഫും ഭര്‍ത്താവ് ഇര്‍ഷാദ് ഖമറും.
വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച ജനാധിപത്യ പ്രതിരോധ സംഗമത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടത്തെിയ ഇരുവരും ‘‘മാധ്യമ’’ത്തോട് സംസാരിക്കുകയായിരുന്നു.
നജീബിന്‍െറ തിരോധാനത്തിന് ലോക മനുഷ്യാവകാശദിനമായ ശനിയാഴ്ചത്തേക്ക് 57 ദിവസം പിന്നിട്ടിരിക്കുന്നു. പഠിക്കുക എന്നതിനപ്പുറത്തേക്ക് മറ്റൊരു ലക്ഷ്യവുമില്ലാതിരുന്ന അവനെയാണ് ഒരു കാരണവുമില്ലാതെ അവര്‍ ആക്രമിച്ചത്. ഇതൊരു ന്യൂനപക്ഷ സമുദായാംഗത്തിന്‍െറ മാത്രം പ്രശ്നമല്ളെന്നും ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സംഭവിക്കാവുന്നതാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ‘‘വീടുവിട്ട് ഹോസ്റ്റലുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സുരക്ഷിതരല്ളെന്ന ഭയമാണ് അവരുടെ രക്ഷിതാക്കള്‍ക്ക്’’ -സദഫ് പറഞ്ഞു.
വളരെ നന്നായി പഠിക്കുന്ന, സിവില്‍ സര്‍വിസ് ലക്ഷ്യമാക്കിയ വിദ്യാര്‍ഥിയായിരുന്നു നജീബ്. സിവില്‍ സര്‍വിസ് രംഗത്തേക്കുള്ള ചവിട്ടുപടിയെന്ന നിലക്കാണ് അവന്‍ ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ജെ.എന്‍.യു തന്നെ തെരഞ്ഞെടുത്തത്. രാഷ്ട്രീയപരമായി യാതൊരു ചായ്വുകളും താല്‍പര്യങ്ങളും അവനുണ്ടായിരുന്നില്ളെന്ന കാര്യം തനിക്കറിയാമെന്ന് ഈ സഹോദരി ഉറപ്പിച്ചുപറയുന്നു. സംഭവത്തിന് ഉത്തരവാദികളായ നാലുപേരെ ഹോസ്്റ്റല്‍ മാറ്റി ‘‘ശിക്ഷിച്ചു’’. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നജീബ് തിരിച്ചുവരുമ്പോള്‍ ശിക്ഷയെക്കുറിച്ച് വീണ്ടും പരിഗണിക്കാമെന്നാണ് അവര്‍ പറഞ്ഞത്.
നജീബിനെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്ന് ഇര്‍ഷാദ് ഖമര്‍ പറഞ്ഞു. തങ്ങള്‍ക്കൊന്നും ഒരു പാര്‍ട്ടിയുമായും ബന്ധമില്ല.
എന്നാല്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കക്ഷിരാഷ്ട്രീയം മറന്ന് നജീബിനെ തിരിച്ചുകിട്ടാനായി മുന്നോട്ടുവരണമെന്ന് സദഫും ഇര്‍ഷാദും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.