ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന് നജീബ്; കൈയടിച്ച് സ്വീകരിച്ച് കുട്ടികൾ
text_fieldsഹരിപ്പാട്: ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധി വന്നാലും പ്രതീക്ഷ ഒരിക്കലും കൈവിടരുതെന്നുള്ള ആടുജീവിതം കഥാനായകൻ നജീബിന്റെ വാക്കുകൾ കരഘോഷത്തോടെ സ്വീകരിച്ച് കുട്ടികൾ.
ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികോത്സവത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്താണ് കുട്ടികളുമായി സംവദിച്ചത്. മരുഭൂമിയിലെ പ്രതീക്ഷയറ്റ ജീവിതത്തിനിടയിൽ പാമ്പ് കടിച്ചെങ്കിലും മരിച്ചിരുന്നെങ്കിലെന്ന് പലതവണ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. സംഭവിച്ചിരുന്നെങ്കിൽ ഈയൊരു സൗഭാഗ്യം എനിക്ക് അനുഭവിക്കാൻ കഴിയില്ലായിരുന്നു. മാതാപിതാക്കൾ നിസ്സാര കാര്യത്തിന് വഴക്കു പറയുമ്പോൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്ന് നജീബ് കുട്ടികളോട് പറഞ്ഞു.
വാർഷികം, പഠനോത്സവം, മികവുത്സവം എന്നിവയുടെ ഉദ്ഘാടനം ഹരിപ്പാട് നഗരസഭ ചെയർമാൻ കെ. കെ. രാമകൃഷ്ണൻ നിർവഹിച്ചു. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് പുന്നപ്ര ജ്യോതികുമാർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ. എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.
സാമൂഹിക പ്രവർത്തകൻ ചാർലി വർഗീസിനെ ആദരിച്ചു. വാർഡംഗം ലത കണ്ണന്താനം, എ.ഇ.ഒ കെ. ഗീത, എസ്.എം.സി. ചെയർമാൻ ജി. കാർത്തികേയൻ, സി.എൻ.എൻ. നമ്പി, പി. പ്രദീപ്കുമാർ , ബി.ബാബുരാജ്, പി.എ. നാസിം, അജയകുമാർ കെ.വി. സാബു, ശാരി. എസ്, കെ. ആർ. രാജേഷ് ,ശ്രീദേവി. എസ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ആർ.റഫീഖ് സ്വാഗതവും പ്രഥമാധ്യാപിക വി. സുശീല നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.