Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2024 9:16 PM IST Updated On
date_range 23 March 2024 9:23 PM ISTആടുജീവിതം കഥയിലെ നജീബിന്‍റെ മനസിൽ സങ്കടം നിറച്ച് പേരക്കുട്ടിയുടെ വിയോഗം
text_fieldsbookmark_border
ആറാട്ടുപുഴ: ആടുജീവിതം കഥയിലെ ജീവിക്കുന്ന കഥാപാത്രം നജീബിന്‍റെ പേരക്കുട്ടി മരണപ്പെട്ടു. നജീബിന്‍റെ മകൻ ആറാട്ടുപുഴ തറയിൽ സഫീറിന്‍റെ മകൾ സഫ മറിയമാണ് (ഒന്നേകാൽ വയസ്) മരിച്ചത്.
ശ്വാസമുട്ടലിനെ തുടർന്ന് കുഞ്ഞിനെ വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച നാലരയോടെയാണ് മരിച്ചത്. സഫീർ- മുബീന ദമ്പതികളുടെ ഏക മകളാണ്.
മസ്കത്തിലെ വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ഫ്രൂട്സ് ആൻഡ് വെജിറ്റബ്ൾ സെക്ഷനിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയാണ് സഫീർ. സഫീർ ഞായറാഴ്ച പുലർച്ചെ നാട്ടിലെത്തും. കബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പടിഞ്ഞാറേ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story