നജ്മ തബ്ഷീറ മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകി
text_fieldsകോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെതിരായ കേസിൽ ഹരിത മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ മജിസ്േട്രറ്റ് മുമ്പാകെ മൊഴി നൽകി. മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.കെ. നിമ്മിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ക്രിമിനൽ നടപടിക്രമം164 പ്രകാരമാണ് നടപടി. വനിതകൾ ആക്രമണത്തിനിരയാകുന്ന കേസുകളിൽ ഇരയുടെ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തണമെന്ന സുപ്രീംകോടതി നിർദേശമുള്ളതിനാലാണ് പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയെ സമീപിച്ചത്.
നജ്മയടക്കമുള്ളവർ നൽകിയ പരാതിയിൽ വനിത കമീഷൻ നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്.
ചെമ്മങ്ങാട് പൊലീസാണ് അന്വേഷണം നടത്തുന്നത്. നേരേത്ത പരാതി നൽകിയ 10 പേരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസന്വേഷിക്കുന്ന ചെമ്മങ്ങാട് ഇൻസ്പെക്ടർ അനിതകുമാരി സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രതി നവാസിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂണില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫിസായ ഹബീബ് സെൻററിലെ യോഗത്തിലാണ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.
അന്ന് യോഗത്തില്‍ പങ്കെടുത്ത ഏക ഹരിത ഭാരവാഹിയാണ് നജ്മ. പരാതിയിൽ ഉറച്ചുനിൽക്കുന്നതായി മൊഴി രേഖപ്പെടുത്തിയശേഷം നജ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.