നളിനി നെറ്റോ രാജിവെച്ചു
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം മുൻ ചീഫ് സെ ക്രട്ടറി നളിനി നെറ്റോ രാജിെവച്ചു. അഭിപ്രായഭിന്നതയെ തുടർന്നാണ് രാജിയെന്ന് സൂച ന. എം.വി. ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിനു പിന് നാലെയാണ് നളിനി നെറ്റോയുടെ രാജി. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി യായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എം.വി. ജയരാജൻ രാജിവെച്ചത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ട നളിനി നെറ്റോ സ്ഥാനമൊഴിയുകയാണെന്ന് അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിയുംവരെ തുടരാനാൻ നിർദേശിച്ചുവെന്നാണ് സൂചന. എന്നാൽ, ചൊവ്വാഴ്ച ഉച്ചയോടെ രാജി സമർപ്പിച്ചു. നേരത്തേ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ ഇടത് സർക്കാർ വന്നശേഷം മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ ചുമതലകൂടി നൽകിയിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധിച്ച അവർ ഫലപ്രദമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും നിർണായക പങ്ക് വഹിച്ചു. ചീഫ് സെക്രട്ടറിയായതോടെ മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ ചുമതല ഒഴിഞ്ഞു. വിരമിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.
ആദ്യകാലത്ത് എല്ലാ ഫയലുകളും നളിനി നെറ്റോയുടെ അടുത്തേക്ക് വിടുമായിരുന്നു. സമീപകാലത്തായി പ്രധാന ഫയലുകൾ അയച്ചിരുന്നില്ലെന്നാണ് സൂചന. ഹാരിസൺസ് വിറ്റ ഭൂമിയുടെ കരം സ്വീകരിക്കൽ, ക്വാറികൾ തുറക്കാൻ അനുമതി നൽകൽ എന്നിവ സംബന്ധിച്ച ഫയലുകളിൽ തെൻറ പരിശോധന കൂടാതെ തീരുമാനമുണ്ടായതിൽ നളിനി നെറ്റോക്ക് നീരസമുണ്ടായിരുന്നതായി പറയപ്പെടുന്നു. ഒാഫിസിലെ പ്രമുഖരായ ചിലരുമായുള്ള അഭിപ്രായവ്യത്യാസവും രാജിയിലേക്ക് നയിച്ചതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.