സുപ്രീംകോടതി വിധി; നളിനി നെറ്റോക്കും തിരിച്ചടി
text_fieldsതിരുവനന്തപുരം: സുപ്രീംകോടതിവിധി സർക്കാറിനേറ്റ പ്രഹരമാണെങ്കിലും ചീഫ് സെക്രട്ടറി നളിനി നെറ്റോക്കും വ്യക്തിപരമായ തിരിച്ചടിയാണ്.
കഴിഞ്ഞ സർക്കാറിെൻറ കാലത്തും ഇടതുസർക്കാറിെൻറ ആദ്യനാളുകളിലും ആഭ്യന്തര അഡീഷനൽ ചീഫ്സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സെൻകുമാറിനെ പൊലീസ് മേധാവിസ്ഥാനത്തുനിന്ന് മുഖ്യമന്ത്രി മാറ്റിയത്.
സെൻകുമാറിെൻറ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടായെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് നളിനി നെറ്റോ സെൻകുമാറിനെതിരെ മൂന്നു റിപ്പോർട്ടുകൾ തയാറാക്കിയത്. ഇതു കോടതി നിരാകരിക്കുകയും റിപ്പോർട്ടിെൻറ വിശ്വാസ്യത ചോദ്യം ചെയ്യുകയും ചെയ്തു. സെൻകുമാറിനെ നീക്കിയ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്തിയ കോടതി റിപ്പോർട്ടുകളുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് പരസ്യപ്രതികരണം നടത്തിയില്ലെങ്കിലും സെൻകുമാർ ചില സൂചനകൾ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. പുറ്റിങ്ങൽ, ജിഷ കേസുകളുമായി ബന്ധപ്പെട്ട് 2016 ഏപ്രിൽ 14ന് തയാറാക്കിയ റിപ്പോർട്ടിൽ തനിക്കെതിരായ പരാമർശങ്ങൾ ഇല്ലായിരുന്നെന്നും പിന്നീട് 12 പേജുകൾ എഴുതിച്ചേർക്കുകയും ചെയ്തെന്നാണ് സെൻകുമാറിെൻറ ആരോപണം.
ആരുടെയും പേര് വ്യക്തമാക്കിയിട്ടില്ലെങ്കിലും അദ്ദേഹം ലക്ഷ്യമിടുന്നത് നിലവിൽ ചീഫ് സെക്രട്ടറി കൂടിയായ നളിനി നെറ്റോയെയാണ്. തനിക്കെതിരായ റിപ്പോർട്ടുകൾ കോടതി നിരാകരിച്ച സാഹചര്യത്തിൽ അക്കാര്യങ്ങൾ പരിശോധിക്കേണ്ടതാണെന്നും സെൻകുമാർ മാധ്യമങ്ങളോട് പറഞ്ഞുവെച്ചു. ഇതും നളിനി നെറ്റോയെ ലക്ഷ്യമിട്ടുള്ളതാണെന്ന് സെൻകുമാറിനോട് അടുത്തവൃത്തങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.