നമ്പി നാരായണനും കെ.കെ മുഹമ്മദും പത്മ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി
text_fieldsന്യൂഡൽഹി: ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണനും പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ് അടക്കമുള്ള മലയാളികൾക്ക് പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്കാരങ്ങൾ വിതരണം ച െയ്തത്.
നമ്പി നാരായണന് പത്മഭൂഷൺ പുരസ്കാരവും കെ.കെ മുഹമ്മദ് പത്മശ്രീയും ഏറ്റുവാങ്ങി. നാടൻ പാട്ടുകാരി തേജൻ ബായ്ക്ക് പത്മവിഭൂഷണും ഭക്ഷ്യ സംസ്കരണ കമ്പനിയായ എം.ഡി.എച്ചിന്‍റെ ഉടമ മഹാഷായ് ദരംപാൽ ഗുലാത്തി, പര്‍വ്വതാരോഹക ബചേന്ദ്രി പാൽ എന്നിവർക്ക് പത്മഭൂഷണും സമ്മാനിച്ചു.
നടൻ മനോജ് ബാജ്പേയ്, തബല വിദ്വാൻ സ്വപൻ ചൗധരി, ഫുട്ബാൾ താരം സുനിൽ ഛേത്രി, അമ്പെയ്ത് താരം ബൊംബയ് ല ദേവി ലെയ്ഷ്രം, മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, പൊതുപ്രവർത്തകൻ എച്ച്.എസ് ഫൂഡ, ബാസ്കറ്റ് ബാൾ താരം പ്രശാന്തി സിങ്, തേയില വ്യാപാരി ഡി. പ്രകാശ് റാവു എന്നിവർ പത്മശ്രീയും ഏറ്റുവാങ്ങി. പത്മ പുരസ്കാരങ്ങളുടെ രണ്ടാം ഘട്ട വിതരണമാണ് ഇന്ന് നടന്നത്.
മാർച്ച് 11ന് നടന്ന ചടങ്ങിൽ 112 പുരസ്കാര ജേതാക്കളിൽ 56 പേർക്കാണ് ആദ്യ ഘട്ടത്തിൽ പുരസ്കാരങ്ങൾ നൽകിയത്. നടൻ മോഹൻലാൽ, സർദാർ സുഖ്ദേവ് സിങ് ദിന്ദ്സ, ഹുകും ദേവ് നാരായൺ, അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാർക്ക് വേണ്ടി ഭാര്യ ഭാരതി നയ്യാർ തുടങ്ങിയവർ പത്മഭൂഷൺ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
സംവിധായകനും നടനുമായ പ്രഭുദേവ, സംഗീത സംവിധായകൻ ശങ്കർ മഹാദേവൻ, കൊട്ടുവാദ്യ വിദഗ്ധൻ ആനന്ദൻ ശിവമണി, ഇന്ത്യൻ കബഡി ടീം ക്യാപ്റ്റൻ അജയ് താക്കൂർ, മുൻ വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കർ, ടേബിൾ ടെന്നീസ് താരം ശരത് കമൽ, ഗ്രാൻഡ് മാസ്റ്റർ ഹരിക ദ്രോണവല്ലി, ഗുസ്തി താരം ബജ്രംഗ് പൂനിയ തുടങ്ങിയവരും പത്മശ്രി പുരസ്കരവും ഏറ്റുവാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.