രണ്ട് ചെരിപ്പുകൾ മാറ്റിവെച്ചിട്ടുണ്ട്, അവരെ കണ്ടാൽ അടിക്കാൻ –നമ്പി നാരായണൻ
text_fieldsതിരുവനന്തപുരം: ചോദ്യം ചെയ്യലിനിടെ തന്നെ അടിച്ച െഎ.ബി ഉദ്യോഗസ്ഥരോട് പകരംവീട്ടാൻ വീട്ടിൽ രണ്ട് ചെരിപ്പുകൾ മാറ്റിവെച്ചിട്ടുെണ്ടന്ന് നമ്പി നാരായണൻ. എന്നാൽ, അവരെ ആരെയും ഇപ്പോൾ കാണാനേയില്ലെന്ന് ചാരക്കേസിൽ കുറ്റമുക്തനായ അദ്ദേഹം പറയുന്നു. ചോദ്യം ചെയ്യവേ െഎ.ബിക്കാർ തല്ലിയിരുന്നു. കുറ്റക്കാരനല്ലെന്നും എന്തിനാണ് ഉപദ്രവിക്കുന്നതെന്നും ചോദിച്ചപ്പോൾ ആദ്യം കുറ്റക്കാരനല്ലെന്ന് തെളിയിക്കൂ എങ്കിൽ താങ്കളുടെ വീട്ടിൽ ചെരിപ്പിന് അടി വാങ്ങാമെന്നായിരുന്നു മറുപടി.
ചാരനല്ലെന്ന് തെളിയിക്കാനായിരുന്നു പോരാട്ടം. 50 ലക്ഷം നഷ്ടപരിഹാരം ലഭിക്കുന്നതിനെക്കാൾ ചാരമുദ്രയിൽനിന്ന് മോചിതനായതിലാണ് സന്തോഷമെന്ന് കേസരി ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിൽ നമ്പി നാരായണൻ പറഞ്ഞു. കേസ് എന്തിനായിരുന്നെന്ന് ഇപ്പോഴും അറിയില്ല. കരുണാകരനെ താഴെയിറക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയോ ഇന്ത്യ സ്പേസ് സാേങ്കതികവിദ്യ നേടി ശക്തിയാർജിക്കുന്നതിനെതിരെയുള്ള വിദേശ ഗൂഢാലോചനയോ ആകാം. സംശയങ്ങൾ മാത്രമാണുള്ളത്. വസ്തുത വ്യക്തമാക്കേണ്ടത് അന്ന് പ്രത്യേക അന്വേഷണസംഘത്തിെൻറ തലവനായിരുന്ന സിബി മാത്യൂസാണ്.
കേസ് െഎ.ബി കെട്ടിച്ചമച്ചതാണെങ്കിൽ അദ്ദേഹം കോടതിയിൽ പറയണം. തീ ഇല്ലാതെതന്നെ പുകയുണ്ടായി. ഇല്ലാത്ത സാേങ്കതികവിദ്യ എങ്ങനെയാണ് വിൽക്കുക. കേസ് കെട്ടിച്ചമച്ചവർ അത്ര ബുദ്ധിമാന്മാരല്ല. ബുദ്ധി ഉപയോഗിച്ചെങ്കിൽ ഇത്തരം വിഡ്ഢിത്തങ്ങൾ ഉണ്ടാകുമായിരുന്നില്ല. തന്നോട് സിബി മാത്യൂസ് മാപ്പ് ചോദിെച്ചന്ന് എവിടെയും പറഞ്ഞിട്ടില്ല. സൂര്യകൃഷ്ണമൂർത്തിയോട് സിബി മാത്യൂസ് ആവശ്യെപ്പട്ടതിെന തുടർന്ന് താൻ കണ്ടിരുന്നു. ഒന്നും അറിയില്ലായിരുെന്നന്നും പൊലീസ് മേധാവി മധുസൂദനൻ നായർ പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, മധുസൂദനൻ നായർ നേരെ തിരിച്ചാണ് തന്നോട് പറഞ്ഞത്.
സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കാരണങ്ങളിലാണ് െഎ.എസ്.ആർ.ഒയിൽനിന്ന് രാജിവെച്ചത്. നവംബറിലെ രാജിക്ക് മാസങ്ങൾ മുമ്പ് ആവശ്യപ്പെട്ടിരുന്നു. അന്ന് ചാരക്കേസ് ഉണ്ടായിട്ടുപോലുമില്ല. കേസ് ഉണ്ടായതിന് വലിയ കാരണം മാധ്യമങ്ങളാണ്. വിവരക്കേടുകൊണ്ട് ചിലർ കേട്ടതെല്ലാം എഴുതിപ്പിടിപ്പിച്ചു. അവരെ വഴി തെറ്റിച്ചവർക്ക് കൃത്യമായ അജണ്ടയുണ്ടായിരുന്നു. എങ്കിലും മാധ്യമപ്രവർത്തകരോട് ശത്രുതയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.