മതസ്പർധ വളർത്തുന്ന വാർത്ത നൽകിയ നമോ ടി.വി ഉടമയെയും അവതാരകയെയും അറസ്റ്റ് ചെയ്തു
text_fieldsതിരുവനന്തപുരം: മതസ്പർധ വളർത്തുന്ന തരത്തിൽ വാർത്ത നൽകിയ നമോ ടി.വി ഉടമയെയും അവതാരകയെയും അറസ്റ്റ് ചെയ്തു. ഉടമയായ രഞ്ജിത്ത് ടി. എബ്രഹാം, അവതാരകയായ ശ്രീജ വള്ളിക്കോട് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലാണ് നമോ ടി.വി.
തിരുവല്ല എസ്എച്ച്ഒ പി.എസ്. വിനോദിന് മുമ്പാകെ ഉച്ചയോടെയാണ് ഇരുവരും കീഴടങ്ങിയത്. ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു എങ്കിലും കോടതി തള്ളിയിരുന്നു.
സെപ്റ്റംബർ 19 നാണ് ഐ.പി.സി 153 (എ) വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് തിരുവല്ല പൊലീസ് കേസെടുത്തത്. നമോ ടിവി എന്ന യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോ ഒരു മതവിഭാഗത്തെ അധിക്ഷേപവും അശ്ലീല പരാമർശവും നടത്തിക്കൊണ്ടുള്ളതായിരുന്നു.
സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കം പലരും കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചാനലിനെതിരെയും അവതാരകക്കെതിരെയും സെപ്തംബർ 18ന് കേസ് രജിസ്റ്റർ ചെയ്തത്.
ഇതിന് പിന്നാലെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു. ഒളിവിലിരുന്നുകൊണ്ട് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരും കീഴടങ്ങിയത്. വൈകുന്നേരം നാലുമണിയോട് കൂടെ ഇരുവരെയും തിരുവല്ല കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.