അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം: നന്ദകുമാർ ചോദ്യം ചെയ്യലിനെത്തിയത് ഹെൽമറ്റ് ധരിച്ച്
text_fieldsതിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ ആക്രമണ പരാതിയിൽ കെ. നന്ദകുമാറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. നാലു മണിക്കൂറാണ് നന്ദകുമാറിനെ ചോദ്യം ചെയ്തത്.
തലയും മുഖവും മുഴുവനായി മറക്കുന്ന ഹെൽമെറ്റ് ധരിച്ചാണ് നന്ദകുമാർ സ്റ്റേഷനിലെത്തിയത്. ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തുമെന്നും എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. അച്ചു ഉമ്മന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ഐ.എച്ച്.ആർ.ഡി ഉദ്യോഗസ്ഥനായ നന്ദകുമാര്‍ ഇടത് സംഘടനാ പ്രവര്‍ത്തകനും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിയുമാണ്. സർക്കാർ സർവീസിൽ താൽകാലിക നിയമനമാണെങ്കിലും സർവീസ് ചട്ടങ്ങൾ നന്ദകുമാറിനും ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.