വിതുമ്പലോടെ നാട്; ഷാനവാസിന് കണ്ണീർവിട
text_fieldsചങ്ങരംകുളം (മലപ്പുറം): അകാലത്തിൽ പൊലിഞ്ഞ യുവസംവിധായകൻ ഷാനവാസ് നരണിപ്പുഴ ഇനി കണ്ണീരോർമ. പറഞ്ഞ് തീരാത്ത കഥകൾ ബാക്കിയാക്കി യാത്രയായ കലാകാരെൻറ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ നരണിപ്പുഴ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, വി.ടി. ബൽറാം എം.എൽ.എ, സംവിധായകനും നിർമാതാവുമായ വിജയ് ബാബു തുടങ്ങി സാമൂഹിക-സാംസ്കാരിക മേഖലയിലെ നിരവധിപേർ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു. തെൻറ സിനിമയിലെ സൂഫിയുടെ മരണം പോലെ അകാലത്തിലെ ആ വിയോഗം ഏവരേയും സങ്കടത്തിലാഴ്ത്തി.
ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴ സ്വദേശിയായ ഷാനവാസ് എന്ന കലാകാരനെ 'സൂഫിയും സുജാതയും' ചിത്രത്തിലൂടെയാണ് മലയാളികള്‍ തിരിച്ചറിഞ്ഞത്. അട്ടപ്പാടിയില്‍ 'ഗാന്ധി രാജൻ' എന്ന പുതിയ സിനിമയുടെ തിരക്കഥ രചനക്കിടെയാണ് ഞായറാഴ്ച ഹൃദയാഘാതം സംഭവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.