നാരായണഗുരു ചട്ടമ്പിസ്വാമിയുടെ ശിഷ്യനെന്ന് പരാമർശം; ആർ.എസ്.എസ് മുഖപത്രത്തിനെതിരെ ശ്രീനാരായണ സമൂഹം
text_fieldsആലപ്പുഴ: ആർ.എസ്.എസ് മുഖപത്രമായ കേസരിയിലെ ലേഖനത്തിൽ ശ്രീനാരായണഗുരു ചട്ടമ്പിസ്വാമിയുടെ ശിഷ്യനാണെന്ന് വന്ന പരാമർശം വിവാദമാകുന്നു. ഈ മാസം 14ലെ ലക്കത്തിൽ ഡോ. കെ.ജി. സുധീർ ശൂരനാട് എഴുതിയ 'ജ്ഞാനാന്വേഷകനായ വിദ്യാധിരാജൻ' എന്ന ലേഖനത്തിലെ പരാമർശത്തിനെതിരെ ശ്രീനാരായണ സമൂഹം പരസ്യമായി രംഗത്തുവന്നു.
പരാതി ഉന്നയിച്ച കോഴിക്കോട്ടെ സംഘ്പരിവാറുകാരനായ എസ്.എൻ.ഡി.പി യോഗം ഭാരവാഹിയോട് ലേഖനം തെൻറ അറിവോടെയാണ് പ്രസിദ്ധീകരിച്ചതെന്ന് 'കേസരി' പത്രാധിപർ വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. വിയോജനക്കുറിപ്പ് നൽകിയാൽ പ്രസിദ്ധീകരിക്കാമെന്ന ഒഴുക്കൻ മട്ടിെല മറുപടിയാണ് അദ്ദേഹം നൽകുന്നത്.
തെരഞ്ഞെടുപ്പ് വിശകലനങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ട വിവാദലേഖനത്തിെൻറ തുടർച്ച അടുത്ത ലക്കത്തിലും ഉണ്ടാകുമെന്ന് എഡിറ്റര്‍ പറയുന്നുണ്ട്. ആർ.എസ്.എസിനുവേണ്ടി ചാവേറാവാന്‍ നടക്കുന്ന ഈഴവ-തിയ്യ കഴുതകളേ എന്ന് ചോദിച്ച് ഈഴവ-തിയ്യ സഭ ജനറൽ സെക്രട്ടറി നെടുമം ജയകുമാർ സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പിൽ, 'നിവര്‍ന്ന നട്ടെല്ലോടെ നിന്നെ നേെര നിര്‍ത്തിയ ഗുരുവിനെ അവമതിക്കുന്ന സവര്ണക്കൂട്ടത്തില്നിന്ന് ഇറങ്ങിപ്പോരാന്‍ മടിക്കുന്നത് എന്തിന്' എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്.
എൻ.ഡി.എയെ ഈഴവസമുദായം കാലുവാരിയെന്ന അടക്കംപറച്ചിലിനിെടയാണ് ഗുരു-ശിഷ്യ വിവാദം ഉയർന്നുവന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഹിന്ദുസമൂഹത്തെ ഒന്നിപ്പിക്കാനുള്ള സംഘ്പരിവാർ നീക്കങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ് ലേഖനം.
ഇതിനിടെ, കോവിഡ് പശ്ചാത്തലത്തിൽ ഈ ലക്കം അച്ചടി പൂർത്തിയാക്കി വിപണിയിൽ എത്തിയിട്ടിെല്ലന്ന് പറയുന്നു. വായനക്കാർക്ക് ഇ-മെയിലിൽ കൈമാറിയ പി.ഡി.എഫ് കോപ്പിയിലൂടെയാണ് വിവരം പുറത്തുവന്നത്. അക്കാദമികസ്വഭാവം പുലർത്തുന്ന ലേഖനത്തിൽ എഡിറ്റിങ് അസാധ്യമാണെന്ന നിലപാടാണ് ഓഡിയോ ക്ലിപ്പിൽ എഡിറ്റർ വ്യക്തമാക്കുന്നത്.
ലേഖനകർത്താവിെനയും കേസരി പത്രാധിപെരയും ഗുരുഭക്തർ േഫാണിൽ വിളിച്ച് പ്രതിഷേധം അറിയിക്കണമെന്ന സന്ദേശം ശ്രീനാരായണ ഗ്രൂപ്പുകളിൽ പരക്കെ പ്രചരിക്കപ്പെടുന്നുണ്ട്. ഗുരുനിന്ദ നടത്തിയ 'കേസരി'യെയും ആർ.എസ്.എസിെനയും ബഹിഷ്കരിക്കണമെന്ന ആഹ്വാനവും സന്ദേശങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.