മയക്കുമരുന്ന് കേസ്: അനൂപിെൻറ കൊച്ചിയിലെ കണ്ണികളെ തേടി എക്സൈസ്
text_fieldsകൊച്ചി: ബംഗളൂരു മയക്കുമരുന്ന് കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിെൻറ കൊച്ചിയിലെ കണ്ണികളെ തേടി എക്സൈസ്. ബംഗളൂരുവിൽ ഇയാൾ പിടിയിലായ വിവരം ലഭിച്ച ഉടൻ അനൂപുമായി ബന്ധപ്പെട്ടവരുടെ വിവരം ശേഖരിച്ചാണ് അ:ന്വേഷണത്തിന് തുടക്കമിട്ടത്. എന്നാൽ, ഇയാൾ മുമ്പ് ഇവിടെ കേസുകളിൽപെട്ടതായി കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ അനൂപിെൻറ മയക്കുമരുന്ന് ഇടപാടുകാരിൽ എറണാകുളത്തുള്ളവരുണ്ടോ എന്നറിയാൻ പരിശോധന തുടങ്ങി. കേരളത്തിലേക്കും വലിയ തോതിൽ ലഹരിക്കടത്ത് നടന്നെന്ന സംശയത്തിെൻറ പശ്ചാത്തലത്തിൽ നിരവധി പേർ നിരീക്ഷണത്തിലാണ്.
കൊച്ചിയിൽ അനൂപുമായി ലഹരി ഇടപാടുകൾ നടത്തിയവരുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ അശോക് കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ബംഗളൂരു മയക്കുമരുന്ന് കേസ് നേരിട്ട് അന്വേഷിക്കുകയല്ല, കൊച്ചിയിൽ ഇത്തരം സംഘങ്ങളുടെ ഇടപാടുകൾ നടക്കുകയും ആരെങ്കിലും പങ്കാളികളാവുകയും ചെയ്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അറസ്റ്റിലായവരുടെ പ്രധാന വിപണന കേന്ദ്രങ്ങളിലൊന്ന് കൊച്ചിയായിരുന്നു. അനൂപ് മുഹമ്മദ്, അനിഘ എന്നിവരുടെ വാട്സ്ആപ്, ടെലിഗ്രാം മെസേജുകളിൽനിന്നും ചോദ്യം ചെയ്യലിലൂടെയുമാണ് ഇക്കാര്യം വ്യക്തമായത്. ഇവയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ മയക്കുമരുന്ന് സംഘങ്ങളും സിനിമമേഖലയിൽ സംശയിച്ചിരുന്നവരും എക്സൈസ് നിരീക്ഷണത്തിലായി.
ലഹരിക്കടത്തിലെ പ്രധാനികളും ഉപഭോക്താക്കളും തമ്മിൽ നേരിട്ട് ബന്ധപ്പെടുന്നില്ലെന്നാണ് കണ്ടെത്തൽ. ഹോട്ടലുകൾ, ഫ്ലാറ്റുകൾ, റേവ് പാർട്ടികൾ നടക്കുമെന്ന് സംശയിക്കുന്ന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ നിരീക്ഷണത്തിലാണ്. സിനിമക്കാർക്കിടയിലെ ലഹരി വ്യാപനത്തെക്കുറിച്ച് നിർമാതാക്കൾതന്നെ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ ലൊക്കേഷനുകളിൽ എക്സൈസ് അധികൃതർ കഴിഞ്ഞവർഷം പരിശോധന നടത്തിയിരുന്നു. എന്നാൽ, ലഹരിവസ്തുക്കളൊന്നും കണ്ടെടുക്കാൻ സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.