Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെറുപ്പുളശ്ശേരിയിൽ...

ചെറുപ്പുളശ്ശേരിയിൽ രണ്ട് കോടിയുടെ ലഹരി ഉൽപന്നങ്ങൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
ചെറുപ്പുളശ്ശേരിയിൽ രണ്ട് കോടിയുടെ ലഹരി ഉൽപന്നങ്ങൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
cancel

പാലക്കാട്: ചെറുപ്പുളശ്ശേരിയിൽ രണ്ട് കോടി രൂപയുടെ ലഹരി ഉൽപന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ. 800 ചാക്കുകളിലായി അഞ്ച് ലക്ഷം പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.

അടുത്ത കാലത്ത് ജില്ലയിൽ നടത്തിയ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. കരുവാരക്കുണ്ട് സ്വദേശി ഹാരിസ്, മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഹനീസ് എന്നിവരെയാണ് ചെറുപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനക്കിടെയാണ് കോടികൾ വില വരുന്ന ലഹരി വസ്തുക്കൾ പിടികൂടിയത്.

മാവുകണ്ടികടവിലായിരുന്നു പരിശോധന. ചരക്കുലോറിയിൽ കടത്താൻ ശ്രമിക്കവേയാണ് സംഘം പിടിയിലായത്. എന്നാൽ ആർക്കുവേണ്ടിയാണ് ലഹരിവസ്തുക്കൾ കൊണ്ടുപോയതെന്ന കാര്യം കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narcotic drugs
News Summary - Narcotic Drugs worth two crores seized
Next Story