നരേന്ദ്ര മോദിയുടെ സമനില തെറ്റി –കോടിയേരി
text_fieldsകണ്ണൂര്‍: കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് മനസ്സിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമനില തെറ്റിയതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടി യേരി ബാലകൃഷ്ണന് പറഞ്ഞു. സമനില തെറ്റിയ നരേന്ദ്ര മോദി കേരളത്തില്‍ വന്ന് പച്ചക്കള്ളം വിളിച്ചുപറയുകയാണ്. ദൈവത്തിെൻറ പേര് ഉച്ചരിച്ചതിന് ഒരു കേസും ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അക്രമം കാണിച്ചാൽ കേസെടുക്കും. ഒരു പ്രധാനമന്ത്രിക്ക് യോജിക്കുന്നതല്ല നരേന്ദ്ര മോദി ചെയ്തുകൂട്ടുന്നത്.
ആര്.എസ്.എസ് പ്രചാരകെൻറ പ്രചാരവേലയായി മാത്രമേ ഇതിനെ കാണാൻ കഴിയൂവെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാരമ്പര്യവും വിശ്വാസവും കാക്കാൻ കാവൽക്കാരൻ ഏതറ്റം വരെയും പോകുമെന്നാണ് പ്രഖ്യാപനം. കോടതിയിൽ 12 വർഷം കേസ് നടക്കുേമ്പാൾ കാവൽക്കാരൻ ഉറങ്ങുകയായിരുന്നോ എന്നും കോടിയേരി ചോദിച്ചു. കേന്ദ്ര സർക്കാർ ശബരിമല വിഷയത്തിൽ റിവ്യൂ ഹരജി െകാടുക്കാൻ തയാറാകാത്തതെന്തുകൊണ്ടാണ്. സുപ്രീം കോടതി വിധി എന്തായാലും അത് കേരള സർക്കാർ അംഗീകരിക്കും. കമ്യൂണിസ്റ്റുകാർ ഒരിക്കലും പൂജകൾക്കോ വിശ്വാസങ്ങൾക്കോ എതിരല്ല.
പിണറായി വിജയെൻറ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ ശബരിമലക്ക് 737 കോടി രൂപയാണ് അനുവദിച്ചത്. ഇടത്താവളങ്ങളുടെ വികസനത്തിന് കിഫ്ബിയിൽ നിന്ന് 150 കോടിയും അനുവദിച്ചു. പ്രളയകാലത്ത് കേരളത്തെ സഹായിക്കാതെ വിദേശ സഹായം വാങ്ങാന്‍ അനുവദിക്കാത്ത പ്രധാനമന്ത്രിയാണ് മോദി -കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.