വാക്കുകൾ മുറിഞ്ഞ്... നസീഫിെൻറ കൂട്ടുകാരും ബന്ധുക്കളും
text_fieldsഅണ്ടത്തോട്: മഹാദുരന്തത്തിലേക്കുള്ളതാണ് തെൻറയാത്ര എന്നറിയാതെ ആ വാഹനത്തിലിരുന ്ന് നസീഫ് അവസാനമെടുത്ത ഫോട്ടോ വാട്സ് ആപ്പിൽ സ്റ്റാറ്റസിട്ടിരുന്നു. മുഖം പൂർണമായി വ ്യക്തമല്ലാത്ത ശരീരത്തിെൻറ ഒരുഭാഗം മാത്രമുള്ളതായിരുന്നു ആ പടം. അവെൻറ മരണവാർത്ത യെത്തിയപ്പോൾ അണ്ടത്തോട് കുമാരൻപടിയിലെ വീട്ടുമുറ്റത്ത് പാവൂരയിൽ ഇർഷാദ് ഉൾെപ്പടെയുള്ള നസീഫിെൻറ ആത്മസുഹൃത്തുക്കൾ ആ ചിത്രം നോക്കിയുള്ള നെടുവീർപ്പിലാണ്. ഇർഷാദിെൻറ കല്യാണത്തിനാണ് നസീഫ് ഏറ്റവും ഒടിവിൽ വന്നത്.
കഴിഞ്ഞമാസം 19നായിരുന്നു അവെൻറ വിവാഹം. ബംഗളൂരുവിൽ ഫാർമസിയിലെ ബിരുദപഠനം കഴിഞ്ഞിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. പഠനത്തിെൻറ ഭാഗമായ പരിശീലനത്തിലായിരുന്നു അവിടെ നസീഫ്. വിവാഹത്തിനും തലേന്നും പൂർണമായും അവെൻറ സജീവ സാന്നിധ്യമുണ്ടായിരുന്നുവെന്ന് വിവാഹത്തിലെ ഗ്രൂപ് ഫോട്ടോ നോക്കി ഇർഷാദ് തേങ്ങി. വിവാഹം കഴിഞ്ഞ പിറ്റേന്ന് 20നുതന്നെ മടങ്ങിയ കൂട്ടുകാരൻ അവസാനമായി തിരിച്ചെത്തുന്നതും 20നായി മാറി. ഇപ്രാവശ്യവും ഒരുസന്തോഷകരമായ മുഹൂർത്തത്തിൽ പങ്കെടുക്കാനായിട്ടുള്ള വരവായിരുന്നു. നസീഫിെൻറ മൂത്ത സഹോദരൻ നബീലിെൻറ വീടുനിർമാണം കഴിഞ്ഞ് താമസമാക്കുന്നത് വെള്ളിയാഴ്ചയാണ്.
വരുന്നവഴി എവിടെ എത്തിയെന്ന് അന്വേഷിച്ച് ഇർഷാദ് വാട്സ് ആപ്പിൽ മെസേജിട്ടിരുന്നു. നസീഫിെൻറ മറുപടി കിട്ടാതിരുന്നപ്പോൾ റേഞ്ചില്ലാഞ്ഞിട്ടാകുമെന്ന് കരുതി. ഏറെ വൈകിയിട്ടും കാണാതായതോടെ വിളിച്ചുനോക്കിയപ്പോഴാണ് സുഖകരമല്ലാത്ത ആ സന്ദേശം ലഭിക്കുന്നത്. ഒരു തമിഴനായിരുന്നു ഫോണിൽ സംസാരിച്ചത്. നസീഫ് ആശുപത്രിയിലാണെന്നും ഉടനെ പുറപ്പെടണമെന്നുമായിരുന്നു മറുപടി. സഹോദരന്മാരും ബന്ധുക്കളുമായി ഉടനെ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. ഇതിനിടയിൽ അവിനാശിയിൽ കണ്ടെയ്നർ ലോറിയിടിച്ച് നിരവധിപേരുടെ മരണത്തിൽ കലാശിച്ച വാർത്ത നാടറിഞ്ഞിരുന്നു. നസീഫും കൂട്ടത്തിലുണ്ടെന്ന് അവെൻറ കൂട്ടുകാരാണ് ബന്ധുക്കളെ അറിയിച്ചത്. പത്താം ക്ലാസുവരെ അണ്ടത്തോട് തഖ്വ സ്കൂളിലും പ്ലസ് ടുവിന് പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിലുമായിരുന്നു പഠിച്ചത്. ഉറെക്ക കരയാൻപോലുമാകാതെ തളർന്നിരിക്കുകയാണ് നസീഫിെൻറ ഉമ്മയും ഉപ്പയുമുൾെപ്പടെയുള്ള ബന്ധുക്കൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.