കലാപത്തിനിറങ്ങിയ 25 അയൽക്കാരെ ജയിലിലയച്ച നസീർ പൊലീസ് കാവലിൽ
text_fieldsകവർച്ചക്കും തീവെപ്പിനുമിരയായ ശേഷം സന്നദ്ധ സംഘടനകളുടെ സഹായത്താൽ അവയെല്ലാം സ്വന്തമാക്കി ജീവിതത്തിലേക്ക് തിരിച്ചുവന്നവർ സംഘ്പരിവാറിെൻറ സമ്മർദത്തിനു വഴങ്ങി കേസുകളിൽനിന്ന് കൂട്ടേത്താടെ പിന്മാറിയത് കണ്ടത് ഖജൂരി ഖാസിലാണ്.
ജംഇയ്യതുൽ ഉലമായെ ഹിന്ദ് മഹ്മൂദ് മദനി വിഭാഗം, മഹാരാഷ്ട്രയിലെ പ്രമുഖ വ്യക്തിത്വം പി.എ. ഇനാംദാർ, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഡൽഹി ഘടകം, 'വിഷൻ 2026'മായി ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ എന്നിവർ വീടുകളും വ്യവസായ യൂനിറ്റുകളും പള്ളികളുമായി 50തോളം സ്ഥാപനങ്ങൾ നിർമിച്ചു നൽകി പുനരധിവസിപ്പിച്ചതോടെ കേസിൽനിന്ന് അവരെ പിന്മാറ്റുന്നതിൽ ചില പ്രാദേശിക മുസ്ലിം നേതാക്കൾ സംഘ്പരിവാറിനൊപ്പം ചേർന്നതിെൻറ വിഡിയോ നിയമയുദ്ധത്തിലുറച്ച് നിൽക്കുന്ന പലരും കാണിച്ചു തന്നു.
സന്നദ്ധ സാമൂഹിക സംഘടനകളിൽനിന്ന് വീടും കടകളും സ്വന്തമാക്കിയ ചിലർതന്നെ പ്രോസിക്യൂഷൻ സാക്ഷികളായി കൂറുമാറി സംഘ് പരിവാറുകാരായ കലാപകാരികളെ രക്ഷിക്കാൻ നോക്കുന്നതും ഖജൂരി ഖാസിൽ കണ്ടു.ഇതിന് നേർവിപരീതമായ നിയമയുദ്ധത്തിെൻറ സാക്ഷ്യമാണ് ഭഗീരഥി വിഹാറിേൻറത്. അയൽക്കാരായ 25 കലാപകാരികളെ ജയിലിലെത്തിച്ചതിന് ജീവന് ഭീഷണി നേരിട്ടതോടെ കോടതി നൽകിയ പൊലീസ് കാവലിൽ കേസ് നടത്തുകയാണ് ഭഗീരഥി വിഹാറിലെ വീടും സമ്പാദ്യവുമെല്ലാം ചാമ്പലായ മൊത്ത തുണിവ്യാപാരി നസീർ അഹ്മദ്.
ഫെബ്രുവരി 25ന് ഭഗീരഥി വിഹാറിലെ 61ാം നമ്പർ ഗലിയിൽ ആയുധങ്ങളുമായെത്തിയ അയൽക്കാരിൽനിന്ന് ജീവനും കൊണ്ടോടിയ നിസാർ അഹ്മദ് അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തീരുമാനിച്ചുറച്ചതോടെയാണ് വധഭീഷണിയുയർന്നത്. കലാപ സംഘം തലേ ദിവസം എത്തി ഡൽഹി സർക്കാർ സ്ഥാപിച്ച സി.സി ടി.വികളെല്ലാം അടിച്ചുതകർക്കുന്നത് കണ്ടപ്പോൾതന്നെ ഡൽഹി പൊലീസിനെ വിളിച്ചുകൊണ്ടേയിരുെന്നന്ന് നസീർ അഹ്മദ് പറഞ്ഞു. അറുപതോളം മുസ്ലിം വീടുകൾ ആ ഗലിയിൽ ഉണ്ടായിരുന്നെങ്കിലും അവ ഭൂരിപക്ഷ സമുദായങ്ങൾക്കിടയിൽ ഒറ്റപ്പെട്ട നിലയിലായിരുന്നു.
സേനയെ അയക്കുമെന്ന് പറഞ്ഞുകൊണ്ടിരുെന്നങ്കിലും ഒരു പൊലീസുകാരനെ പോലും അയച്ചില്ല. ഗംഗാവിഹാർ, ജൗരിപൂർ, ഗോകുൽ പുരി, ചമൻപാർക്ക് എന്നിങ്ങനെയുള്ള നാല് ഭാഗങ്ങളിലേക്കും തിരിയുന്ന ഈ കവലയിലാണ് ഡൽഹി വംശീയാക്രമണത്തിൽ ഏറ്റവും കൂടുതൽ കൊലകൾ നടന്നത്. നാലുവഴികളിൽനിന്നും വരുന്നവരെ പിടികൂടി അവരുടെ കൈവശമുള്ളതെല്ലാം കൊള്ളയടിച്ച് കൊലപ്പെടുത്തി ബ്രിജ്പുരിയിലെ വലിയ ഓടയിൽ താഴ്ത്തുകയാണ് ചെയ്തത്.
കൊലപാതകങ്ങൾ തുടർന്ന ആക്രമി സംഘം ഫെബ്രുവരി 25ന് രാവിലെ വീടുകളിലേക്ക് നീങ്ങി കൊള്ളയും കൊള്ളിവെപ്പും തുടങ്ങി. നസീർ അഹ്മദിെൻറ വീടിനോട് ചേർന്ന ഗോഡൗണിൽനിന്ന് വസ്ത്രങ്ങൾ കൊള്ളയടിച്ച ശേഷം മൂന്നുനില കെട്ടിടത്തിെൻറ മുൻഭാഗത്ത് തീവെച്ചു. തുടർന്ന് പുരപ്പുറത്ത് കയറി അയൽപക്കത്തെ ഹിന്ദുവീടുകളുടെ മുകളിലേക്ക് ചാടിക്കടന്ന് അവിെട അഭയം തേടി. ആക്രമണത്തിനിറങ്ങിയത് എന്നും കാണുന്ന പരിചയക്കാരായ അയൽക്കാർ തന്നെയായിരുന്നു.
അവരുടെയെല്ലാം പേരുവെച്ച് ഗോകുൽപുരി പൊലീസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ ജീവന് ഭീഷണിയായി. തെൻറ മുഖത്ത് നോക്കുന്നവർ ചെയ്ത ഈ കൊടുംക്രൂരതക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് ശപഥം ചെയ്ത് കേസിൽ ഉറച്ചുനിന്നു.
വധഭീഷണി തുടർന്നപ്പോൾ അഡ്വ. മഹ്മൂദ് പ്രാചയുടെ സഹായത്തോടെ കോടതിയെ സമീപിച്ചു. രണ്ട് പൊലീസുകാരെ തെൻറ കാവലിന് നിയോഗിച്ചിരിക്കുകയാണ് കോടതി. കലാപവേളയിൽ സഹായിക്കാത്ത പൊലീസിനെ വിശ്വസമുണ്ടോ എന്ന ചോദ്യത്തിന് കോടതിയെ വിശ്വാസമുണ്ട് എന്നായിരുന്നു നിസാർ അഹ്മദിെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.