ആര്‍ക്കിടെക്ടുകളുടെ ദേശീയ മേള വ്യാഴാഴ്ച തുടങ്ങും
text_fieldsകോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സിന്റെ ആഭിമുഖ്യത്തില്‍ മൂന്നുദിവസം നീളുന്ന യുവ ആര്‍ക്കിടെക്ടുകളുടെ ദേശീയമേളക്ക് വ്യാഴാഴ്ച തുടക്കമാവുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തിനകത്തും വിദേശത്തുംനിന്ന് രണ്ടായിരത്തഞ്ഞൂറോളം ആർക്കിടെക്ടുകൾ പങ്കെടുക്കുന്നുണ്ട്.
കാലിക്കറ്റ് ട്രേഡ് സെന്റര്‍, സരോവരം ബയോപാര്‍ക്ക് എന്നിവിടങ്ങളിലെ നാലു വേദികളിലായാണ് മേള. പൊതുജനങ്ങൾക്ക് പുത്തൻ രൂപകൽപനകളെക്കുറിച്ച് അവബോധം നൽകുന്ന 'അർബൻ അങ്ങാടി' പ്രദർശനം ഒരുക്കിയിട്ടുണ്ട്.
വിദഗ്ധർ നയിക്കുന്ന ശിൽപശാലകൾ, സെമിനാറുകള്‍, കലാസാംസ്കാരിക, സംഗീത പരിപാടികൾ എന്നിവയുണ്ടാവും. മാനാഞ്ചിറക്ക് ലോകോത്തര രൂപകൽപന തയാറാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പുരസ്കാരം മേളയിൽ പ്രഖ്യാപിക്കും.
ജൂറി തെരഞ്ഞെടുത്ത ഡിസൈനുകളുടെ പ്രദര്‍ശനവും നടക്കും. പ്രമുഖ ആര്‍ക്കിടെക്ടുകളായ പീറ്റര്‍ റിച്ച്, സൗമിത്രോ ഘോഷ്, പ്രഫ കെ.ടി. രവീന്ദ്രന്‍, അപൂര്‍വ ബോസ് ദത്ത, പ്രേം ചന്ദ്രവാര്‍ക്കര്‍, ഖുശ്‌റു ഇറാനി, അര്‍ജുന്‍ രാത്തി, ഹബീബ് ഖാന്‍, കമല്‍ മാലിക്, ടോണി ജോസഫ്, അപർണ നരസിംഹന്‍, അബിന്‍ ചൗധരി, ബിജോയ് രാമചന്ദ്രന്‍, ബിജു കുര്യാക്കോസ്, പലിന്ദ കണ്ണങ്കര. ഷിമുല്‍ സവേരി കദ്രി, നിരഞ്ജന്‍ വാര്യര്‍ എന്നിവരും പ്രഫ. എസ്. ബലറാം, റിയാസ് കോമു, ബോസ് കൃഷ്ണമാചാരി, ഭരത് രാമാമൃതം തുടങ്ങിയ പ്രമുഖരും പങ്കെടുക്കുന്നുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട് കാലിക്കറ്റ് സെന്റർ ചെയർപേഴ്സൻ എ.ആർ. വിവേക്, എ.ആർ. നൗഫൽ, ഷാം സലീം, നിമിഷ ഹക്കീം, മുഹമ്മദ് അഫ്നാൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.