ദേശീയ അവാര്‍ഡ്: ഡോ.എം.എന്‍ മുസ്തഫക്ക് അര്‍ഹതക്കുള്ള അംഗീകാരം
text_fieldsകാസർഗോഡ്: അധ്യാപകരുടെ സമഗ്രവികാസത്തിന് വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് വിവിധ പരിശീലന പരിപാടികള്‍ നടപ്പാക് കിയ മാറഞ്ചേരി സ്വദേശി ഡോ. മുഹമ്മദുണ്ണി അലിയാസ് മുസ്തഫക്ക് അര്‍ഹതക്കുള്ള അംഗീകാരമായി ദേശീയ പുരസ്‌കാരം.കാസര്‍ഗ ോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എഡുക്കേഷന്‍ ഡിപ്പാര്‍ട്ട്മെൻറിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. മുസ്തഫ കൗണ് സില്‍ ഫോര്‍ ടീച്ചര്‍ എഡുക്കേഷന്‍ ഏര്‍പ്പെടുത്തിയ അക്കംപ്ലിഷ്ഡ് ടീച്ചര്‍ എഡുക്കേഷന്‍ അവാര്‍ഡ്-2018 നാണ് അര്‍ഹനായത്.
അധ്യാപകരുടെ സുസ്ഥിര വികസനത്തിനായി നടത്തിയ അഞ്ഞൂറില്‍പരം അധ്യാപക പരിശീലന പരിപാടികളാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.1996 മുതല്‍ പല പ്രമുഖ സ്ഥാപനങ്ങളിലും അധ്യാപക പരിശീലകനായി സേവനം ചെയ്യുന്ന ഡോ.മുസ്തഫ നേരത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറും ഡിസ്റ്റന്റ് എഡുക്കേഷന്‍ ഡയറക്ടറുമായിരുന്നു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെ ബി.എഡും, മൂന്നാം റാങ്കോടെ എം.എഡും, നാലാം റാങ്കോടെ സുവോളജിയില്‍ ബിരുദാനന്തര ബിരുദവും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്.
വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് നൂറിലധികം പ്രബന്ധങ്ങള്‍ രചിക്കുകയും വിവിധ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമായ അദ്ദേഹത്തിന് കീഴില്‍ പത്തിലധികം വിദ്യാര്‍ഥികള്‍ ഇതിനകം ഡോക്ടറേറ്റ് നേടുകയും നിരവധി പേര്‍ നിലവില്‍ ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ട്.നിരവധി സര്‍ക്കാര്‍ സര്‍ക്കാറേതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക സ്ഥാനങ്ങള്‍ വഹിക്കുന്ന ഡോ. മുസ്തഫ വിദ്യാഭ്യാസ സാമൂഹിക രംഗത്തെ ദേശീയ അന്തര്‍-ദേശീയ സംഘടനകളിൽ പ്രവർത്തിച്ച് വരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.