പ്രാഥമിക വിദ്യാഭ്യാസഘടന പുനഃക്രമീകരണം: ഇനി രക്ഷ സുപ്രീംകോടതി മാത്രം
text_fieldsകൊച്ചി: വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഘടന പുനഃക്രമീകരണ ബാധ്യതയിൽനിന്ന് ഒഴിവാകാൻ ഇനി സംസ്ഥാന സർക്കാറിന് മുന്നിലുള്ളത് സുപ്രീംകോടതിയെ സമീപിച്ച് അനു കൂല വിധി നേടുകയെന്ന വഴി മാത്രം. സർക്കാർ വാദങ്ങളെല്ലാം തള്ളി ഹൈകോടതി ഫുൾബെഞ്ച് നട ത്തിയ നിരീക്ഷണത്തോടെ മറ്റുമാർഗങ്ങളൊന്നും സർക്കാറിന് മുന്നിലില്ല. ഇപ്പോഴത്തെ ക േസുകൾ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിൽനിന്നാണ് അന്തിമവിധി ഉണ്ടാകേണ്ടതെങ്കിലും ഫുൾബെഞ്ചിെൻറ നിരീക്ഷണം മറികടന്ന് ഡിവിഷൻ ബെഞ്ചിൽനിന്ന് വിധി ഉണ്ടാകാനിടയിെല്ലന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഫുൾബെഞ്ചിെൻറ നിരീക്ഷണമുണ്ടായ സാഹചര്യത്തിൽ ഡിവിഷൻ ബെഞ്ചിെൻറ അന്തിമവിധി ഉടനുണ്ടായേക്കും.
നിലവിലെ എൽ.പി, യു.പി സംവിധാനത്തിന് പകരം വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള അപ്ഗ്രഡേഷന് അനുമതി തേടി നൽകിയ ഹരജികൾ തള്ളിയതിനെതിരെ മാനേജ്മെൻറുകൾ സമർപ്പിച്ച അപ്പീലുകളാണ് ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലുള്ളത്. ഫുൾബെഞ്ചിെൻറ നിലപാടുതന്നെയാണ് ഡിവിഷൻ ബെഞ്ച് വിഷയത്തിൽ സ്വീകരിച്ചതെങ്കിലും നേരേത്ത രണ്ട് ഡിവിഷൻ ബെഞ്ച് ഉത്തരവുകൾ ഇതിന് വിരുദ്ധമായി നിലവിലുള്ള പശ്ചാത്തലത്തിലാണ് വിഷയം ഫുൾബെഞ്ചിെൻറ പരിഗണനക്ക് വിട്ടത്. ഹൈകോടതി ഉത്തരവ് നടപ്പാക്കാൻ തീരുമാനിച്ചാൽ ഈ വർഷം അധ്യയനം തുടങ്ങിയ സാഹചര്യത്തിൽ അടുത്തവർഷം മുതൽ നടപ്പാക്കാനുള്ള സാവകാശം തേടാം. തസ്തിക നിർണയം, സൗകര്യങ്ങളൊരുക്കൽ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇതിന് ശ്രമിക്കാം.
കേന്ദ്ര നിയമം നടപ്പാക്കാതിരിക്കാൻ അധിക സാമ്പത്തികബാധ്യതയും സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. സമീപ സ്കൂളുകളിലെ അഞ്ചാം ക്ലാസ് വേർപെടുത്തി നാലുവരെ മാത്രമുള്ള എൽ.പി സ്കൂളിനൊപ്പവും എട്ടാം ക്ലാസ് വേർപെടുത്തി ഏഴുവരെയുള്ള യു.പി സ്കൂളിനൊപ്പവും ചേർത്താൽ അധിക ബാധ്യത വരിെല്ലന്ന് വിദഗ്ധർ ചൂണ്ടിക്കണിക്കുന്നു. യോഗ്യതയുെടയും ശമ്പള സ്കെയിലിെൻറയും കാര്യത്തിൽ മാറ്റമുണ്ടാകാത്തതിനാൽ മാറ്റപ്പെടുന്ന അധ്യാപകർക്കും ഇക്കാര്യത്തിൽ എതിർപ്പുണ്ടാകാൻ സാധ്യതയില്ല. ആവശ്യമായി വരുന്ന തുകയുടെ ബജറ്റ് തയാറാക്കി സംസ്ഥാന ധനകാര്യ വകുപ്പ് മുഖേന കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് എസ്റ്റിേമറ്റും പ്ലാനും സഹിതം അപേക്ഷ നൽകിയാൽ കേന്ദ്രം തുക അനുവദിക്കാൻ നിയമത്തിൽതന്നെ വ്യവസ്ഥയുണ്ട്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഘടന പുനഃക്രമീകരണം കേരള വിദ്യാഭ്യാസ നിയമപ്രകാരമുള്ള നിലവിലെ അവസ്ഥയിൽ നടപ്പാക്കുന്നത് പ്രായോഗികമാവില്ലെന്ന വിലയിരുത്തലാണ് സർക്കാറിനുണ്ടായിരുന്നത്. കേന്ദ്ര വിദ്യാഭ്യാസ നിയമത്തിെൻറ അടിസ്ഥാനത്തിൽ 2011ൽ കേരള വിദ്യാഭ്യാസ അവകാശ ചട്ടവും നിലവിൽ വന്നിരുന്നു. എന്നാൽ, അത് നടപ്പാക്കാൻ സർക്കാർ താൽപര്യം കാട്ടിയില്ല. പ്രാഥമിക വിദ്യാഭ്യാസഘടനയിലെ മാറ്റവും ചട്ടത്തിലുള്ളതാണ്. എന്നാൽ, ‘വിദ്യാഭ്യാസ ആവശ്യകത’ അനുസരിച്ച് സൗകര്യമൊരുക്കാമെന്ന വാദമുയർത്തി സർക്കാർ അപ്ഗ്രഡേഷൻ അേപക്ഷകൾ എതിർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.