രക്തസാക്ഷി നിഘണ്ടു: മലബാറിലെ സമരനേതാക്കളെ ഒഴിവാക്കിയ നടപടി ഭീരുത്വം –വാരിയൻ കുന്നത്തിെൻറ കുടുംബം
text_fieldsമലപ്പുറം: കേന്ദ്ര സർക്കാറിെൻറ സാംസ്കാരിക-ചരിത്ര ഗവേഷണ മന്ത്രാലയത്തിെൻറ 'ഡിക്ഷണറി ഓഫ് മാർട്ടിയേഴ്സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ' പുസ്തകത്തിെൻറ ഡിജിറ്റൽ പതിപ്പിൽനിന്ന് മലബാറിലെ സ്വതന്ത്ര്യസമരത്തിെൻറയും ഖിലാഫത്ത് സമര നേതാക്കളായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ എന്നിവരുടെയും ചരിത്രം പിൻവലിച്ച നടപടി ഭീരുത്വവും ചരിത്രത്തോടുള്ള അനാദരവുമാണെന്ന് വാരിയൻ കുന്നത്തിെൻറ കുടുംബം. സംഘ് പരിവാർ ഉണ്ടാക്കുന്ന ഇത്തരം വർഗീയ നീക്കങ്ങൾ സൂര്യപ്രകാശത്തെ പാഴ്മുറംകൊണ്ട് തടഞ്ഞ് വെക്കുന്ന ഏർപ്പാട് മാത്രമായി പരിണമിക്കും.
മലബാർ സമരത്തെ വർഗീയ പോരാട്ടമാക്കി ചുരുട്ടിക്കെട്ടാൻ സംഘ്പരിവാർ എത്ര ശ്രമിച്ചാലും സത്യസന്ധവും വസ്തുതാപരവുമായ അന്വേഷണവും പഠനവും നിലനിൽക്കുന്നിടത്തോളം വിജയിക്കില്ലെന്നും വാരിയൻ കുന്നത്തിെൻറ കുടുംബമായ ചക്കിപറമ്പൻ ഫാമിലി അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പ്രസ്താവിച്ചു.
നദീർ മൗലവി കോട്ടയം, ജാഫർ ഈരാറ്റുപേട്ട, സി.പി. ഇബ്രാഹിം വള്ളുവങ്ങാട്, സി.പി. ചെറീത് ഹാജി, സി.പി. കുട്ടിമോൻ, സി.പി. ഇസ്മായിൽ, സി.പി. അബ്ദുൽ വഹാബ്, സി.പി. കുഞ്ഞിമുഹമ്മദ്, സി.പി. ബഷീർ, സി.പി. അൻവർ സാദത്ത്, സി.പി. ഇബ്രാഹിം, സി.പി. മുഹമ്മദലി, സി.പി. റഷീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.