കേന്ദ്ര നീക്കത്തിനെതിരെ ഇന്ന് കോൺഗ്രസിന്റെ രാജ്ഭവന് മാര്‍ച്ച്
text_fieldsതിരുവനന്തപുരം: കോൺഗ്രസിനെ അപമാനിക്കാനും ഇല്ലാതാക്കാനും കേന്ദ്രനീക്കം നടക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവർ കെ.പി.സി.സി ആസ്ഥാനത്ത് സംയുക്ത വാർത്തസമ്മേളനം നടത്തിയാണ് കേന്ദ്ര സർക്കാറിനെതിരെ പ്രതികരിച്ചത്. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇ.ഡി നടപടിയില്‍ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാജ്ഭവന് മാര്‍ച്ചും വെള്ളിയാഴ്ച ജില്ല തല പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
നാഷനൽ ഹെറാള്‍ഡ് കോൺഗ്രസിെൻറ സ്വത്താണ്. പത്രത്തിെൻറ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വ്യവസ്ഥാപിത മാർഗത്തിലൂടെയാണ് 90 കോടി രൂപ നൽകിയിട്ടുള്ളത്. ഒരുരൂപ പോലും ഡയറക്ടർ ബോർഡംഗങ്ങൾക്ക് ലാഭം കിട്ടിയിട്ടില്ല. ഇക്കാര്യങ്ങളെല്ലാം നേരത്തെ തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ, ഇപ്പോൾ ഇ.ഡിയെ ഉപയോഗിച്ച് കോൺഗ്രസിനെ തകർക്കാനാണ് ശ്രമം. രാഷ്ട്രീയ എതിരാളികളെ തകർക്കാൻ കേന്ദ്ര ഏജൻസികളെ ബി.ജെ.പി ഉപയോഗിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.