ദേശീയപാത സ്ഥലമെടുപ്പ്: മലപ്പുറം എ.ആർ നഗറിൽ സംഘർഷം; ലാത്തിച്ചാർജ്
text_fieldsമലപ്പുറം: ദേശീയപാതാവികസന നടപടികൾക്കെതിരെ മലപ്പുറത്ത് ശക്തമായ പ്രതിഷേധം. മലപ്പുറം എ.ആർ നഗറിൽ ദേശീയപാതക്കായി സ്ഥലമേറ്റെടുക്കുന്നതിന് സർവേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. അക്രമസംഭവങ്ങൾ മുന്നിൽക്കണ്ട് സുരക്ഷ ഒരുക്കാനെത്തിയ പൊലീസിനു േനരെയും സമരക്കാർ കല്ലെറിഞ്ഞു. സമരക്കാരെ പിരിച്ചു വിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
ഒരു ഭാഗത്ത് സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധം നടത്തുകയും മറ്റൊരുഭാഗത്ത് പ്രതിഷേധക്കാർ പൊലീസിനെതിരെ കല്ലെറിയുകയും ചെയ്തു. കല്ലേറിെന തുടർന്ന് പൊലീസ് ലാത്തിവീശി. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ തടയാനെന്ന പേരിൽ വീടുകളിൽ കയറി സ്ത്രീകളടക്കമുള്ളവർക്ക് നേരെ പൊലീസ് അതിക്രമം അഴിച്ചു വിട്ടു.
പ്രദേശത്തെ അടിക്കാടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. റോഡിനു നടുവിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിട്ടുണ്ട്. സർവേ നടപടികൾ തുടങ്ങുന്നതിനു മുമ്പായി സർവകക്ഷിയോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുെമന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ സർവ കക്ഷിയോഗം നടക്കാത്തിൽ ശക്തമായ പ്രതിഷേധം സമരക്കാർക്കുണ്ട്. മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും സർവ കക്ഷിയോഗം വിളിക്കണമെന്നുമുള്ള ആവശ്യങ്ങൾ പരിഗണിക്കാത്തത് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.
ഹൈവേ വികസിപ്പിക്കേണ്ട എന്ന നിലപാട് പ്രതിഷേധക്കാർക്കില്ല. ദേശീയപാത വികസിപ്പിക്കുേമ്പാൾ അതിനു മതിയായ സ്ഥലം റോഡിനിരു വശവുമിരിക്കെ നേരത്തെ പ്രഖ്യാപിച്ചിരുന്ന അലൈൻമെൻറിൽനിന്ന് വ്യത്യസ്തമായി പൂർണമായും ജനാധിവാസ മേഖലയിലൂടെ കൊണ്ടുപോകുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.
നേരത്തെ പ്രഖ്യാപിച്ച അലൈൻമെൻറ് പ്രകാരം മൂന്ന് വീടുകൾ മാത്രമേ നഷ്ടപ്പെടുമായിരുന്നുള്ളു. ആ സ്ഥാനത്ത് പുതിയ അലൈൻമെൻറ് കൊണ്ടു വന്നതോടെ 38 വീടുകളാണ് നഷ്ടമാകുന്നത്. പഴയ അലൈൻമെൻറിൽ ഒരു പള്ളിയും ക്ഷേത്രവും ഉൾപ്പെടുന്നുണ്ടെന്നതും അലൈൻമെൻറ് മാറ്റുന്നതിന് ഇടയാക്കിയെന്ന് അധികൃതർ പറയുന്നു.
പഴയ അലൈൻമെൻറിൽ ഒരു പള്ളിയും ക്ഷേത്രവും ഉൾപ്പെടുന്നുണ്ടെന്നതും അലൈൻമെൻറ് മാറ്റുന്നതിന് ഇടയാക്കിയെന്ന് അധികൃതർ പറയുന്നു. അേതസമയം, സമരക്കാർ അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞു. സർവേക്കെതിരെ തങ്ങൾ പ്രതിഷേധം നടത്തുന്നുണ്ടെങ്കിലും അക്രമ സംഭവങ്ങൾ നടത്തിയത് തങ്ങളല്ല എന്ന നിലപാടാണ് സമരക്കാർ സ്വീകരിച്ചത്. സമരത്തിനിടയിൽ നുഴഞ്ഞു കയറിയ ചിലരാണ് അക്രമങ്ങൾക്ക് േനതൃത്വം നൽകിയെതന്നും അക്രമങ്ങളോട് യോജിപ്പില്ല. തങ്ങൾ സമരം തുടരുന്നത് മറ്റൊരു ഭാഗത്താണ്. അവിെട സമാധാനപൂർവമാണ് സമരം നടക്കുന്നതും സമരക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.