ദേശീയപാത 85: ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം
text_fieldsതിരുവനന്തപുരം: ദേശീയപാത 85-ല്‍ (കൊച്ചി-മൂന്നാര്‍) കോതമംഗലം ബൈപ്പാസ്, മൂവാറ്റുപ്പുഴ ബൈപ്പാസ് എന്നിവക്കുവേണ്ടി 30 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ഡിസംബര്‍ ഒമ്പതിന് ഇന്ത്യാ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. കോതമംഗലം, വാരപ്പെട്ടി വില്ലേജുകളില്‍ 3.8 കിലോമീറ്റര്‍ നീളത്തില്‍ കോതമംഗലം ബൈപ്പാസിനായും കോതമംഗലം, വെള്ളൂര്‍ക്കുന്നം വില്ലേജുകളില്‍ 4.3 കിലോമീറ്റര്‍ നീളത്തില്‍ മൂവാറ്റുപുഴ ബൈപ്പാസിനായുമാണ് ഭൂമി ഏറ്റെടുക്കുന്നത്.
മൂവാറ്റുപ്പുഴ ബൈപ്പാസ് കനേഡിയന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ സമീപത്തു നിന്നു തുടങ്ങി ഭക്ത നന്ദനാര്‍ ടെമ്പിള്‍ റോഡില്‍ അവസാനിക്കുന്ന നിലയിലും കോതമംഗലം ബൈപ്പാസ് അയ്യന്‍കാവ് ഹൈസ്‌കൂള്‍ സമീപത്തു നിന്നു തുടങ്ങി ആലുങ്കല്‍ റബ്ബര്‍ നഴ്സറിക്കു സമീപം അവസാനിക്കുന്ന നിലയിലുമാണ് ഉള്ളത് . ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച ആക്ഷേപം ഉള്ളവര്‍ ഡിസംബര്‍ 29 നകം നോര്‍ത്ത് പറവൂരിലുള്ള സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (ദേശീയപാത), എറണാകുളം-683513 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍/ ഇ-മെയില്‍ മുഖേനയോ പരാതികള്‍ നല്‍കാം.
ഇമെയില്‍ : dycollectorlanh85ekm@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.