Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുറന്ന ബാറുകൾ പൂട്ടി:...

തുറന്ന ബാറുകൾ പൂട്ടി: കോടതിയുമായി ഏറ്റുമുട്ടലിനില്ല– എക്​സൈസ്​ മന്ത്രി

text_fields
bookmark_border
തുറന്ന ബാറുകൾ പൂട്ടി: കോടതിയുമായി ഏറ്റുമുട്ടലിനില്ല– എക്​സൈസ്​ മന്ത്രി
cancel

തിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കോടതിയുമായി ഏറ്റുമുട്ടാനില്ലെന്നും സർക്കാറി​​​െൻറ വാദം കേൾക്കാതെയാണ്​ വിധിയെന്നും എക്​സൈസ്​ മന്ത്രി ടി.പി. രാമകൃഷ്​ണൻ. കോടതി നിർദേശം നടപ്പാക്കാൻ സർക്കാർ ബാധ്യസ്​ഥമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്​തമാക്കി.

പൊതുമരാമത്ത്​^എക്​സൈസ്​ വകുപ്പുകളുടെ അഭിപ്രായം തേടാതെയാണ്​ പാതയോരത്തെ മദ്യശാലകൾ തുറക്കുന്നത്​ പരിഗണിക്കാൻ കോടതി നിർദേശിച്ചത്​. കോടതി വിശദീകരണം ആവശ്യപ്പെടാതെ സർക്കാറിന്​ ഒന്നും ചെയ്യാനാവില്ല. ദേശീയപാതയാണെന്നോ അല്ലെന്നോ വിശദീകരിക്കേണ്ടത്​ പൊതുമരാമത്ത്​ വകുപ്പാണ്​.

അത്തരമൊരു അവസരം ഉണ്ടായില്ലെങ്കിലും കോടതി നിർദേശം അംഗീകരിച്ചു. ചേർത്തല^തിരുവനന്തപുരം പാത ദേശീയപാതയാണോ എന്ന്​ അഭി​പ്രായം ചോദിച്ചതിനാലാണ്​ അവിടത്തെ മദ്യശാലകൾ തുറക്കാൻ കഴിയാതിരുന്നത്​. കുറ്റിപ്പുറം^കണ്ണൂർ പാതയുടെ കാര്യത്തിൽ ഇത്തരമൊരന്വേഷണം നടന്നില്ല.​ ഇൗ പാതയിൽ തുറന്ന 13 മദ്യശാലകൾ പൂട്ടിയതായും മന്ത്രി വിശദീകരിച്ചു.

സർക്കാർ വാദം കേട്ടില്ലെങ്കിൽ അഡ്വക്കറ്റ്​ ജനറൽ പിന്നെയെന്താണ്​ കോടതിയിൽ ബോധിപ്പിച്ചതെന്ന ചോദ്യത്തിന്​ അത്​ എ.ജിയോട്​ തന്നെ ചോദിക്കണമെന്നായിരുന്നു മന്ത്രിയുടെ മറുപടി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtTP Ramakrishan
News Summary - national highway- bar closed- TP ramakrishnan
Next Story