ദേശീയപാത വികസനം: മേധയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി, സമരം തുടരും
text_fieldsതിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ അനുമ തി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സെക്രേട്ടറിയറ്റിന് മുന്നിലെ േറാഡിൽ മേധ പട്കറു ടെ കുത്തിയിരിപ്പ്.
ഒന്നരമണിക്കൂർ നീണ്ട സമരത്തിനൊടുവിൽ സന്ദർശനാനുമതി പുനഃസ് ഥാപിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ആവശ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയതിനെതുടർന്ന് ദേശീയപാത 45 മീറ്ററിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിനെതിരായ സമരം തുടരാൻ സമരസമിതി തീരുമാനിച്ചു. കുടിയൊഴിക്കപ്പെടുന്നവർ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ സമരസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മേധ പട്കർക്ക് മുഖ്യമന്ത്രിയെ കാണാൻ വ്യാഴാഴ്ച വൈകീട്ട് 4.40ന് അനുമതി നൽകിയിരുന്നു.
ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെയും സർക്കാറിനെതിരെയും മേധ പട്കർ പരാമർശം നടത്തി. തൊട്ടുപിന്നാലെ, തിരക്ക് കാരണം മുഖ്യമന്ത്രിയെ കാണാൻ കഴിയില്ലെന്ന് ഒാഫിസിൽനിന്ന് സന്ദേശമെത്തി. ഇതോടെ സമരക്കാർക്കൊപ്പം മേധ പട്കർ സെക്രേട്ടറിയറ്റ് ഗേറ്റിന് മുന്നിലെ റോഡിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. ഇത് വാർത്തയായതോടെ മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെടുകയും വൈകീട്ട് 4.45ന് കൂടിക്കാഴ്ച അനുവദിക്കുകയുമായിരുന്നു. കൂടിക്കാഴ്ച അവസാനിക്കുംവരെ സമരക്കാർ ധർണ തുടരുകയും ചെയ്തു.
ദേശീയപാത വികസനം 30 മീറ്ററിലേക്ക് ചുരുക്കുക, ബി.ഒ.ടി ഒഴിവാക്കുക, പദ്ധതി സംബന്ധിച്ച് സാമൂഹിക, പാരിസ്ഥിതിക ആഘാതപഠനം നടത്തുക, വിദഗ്ധസമിതിയെ നിയോഗിക്കുക തുടങ്ങിയ നിർദേശങ്ങൾ മേധ പട്കർ മുന്നോട്ടുവെച്ചെങ്കിലും മുഖ്യമന്ത്രി അംഗീകരിച്ചില്ല. 45 മീറ്ററിൽ വികസനം എന്നതിൽ വിട്ടുവീഴ്ചക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നഷ്ടപരിഹാരം, പുനരധിവാസം എന്നിവ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സമരം തുടരാനും വിദഗ്ധർ അടങ്ങിയ സമിതിയെ ആഘാതപഠനത്തിന് നിയോഗിക്കാനും സമരസമിതി തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.