Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാതാ വികസനം...

ദേശീയപാതാ വികസനം അട്ടിമറിച്ച ശ്രീധരൻ പിള്ളയെ ബഹിഷ്കരിക്കണം -തോമസ് ഐസക്

text_fields
bookmark_border
ദേശീയപാതാ വികസനം അട്ടിമറിച്ച ശ്രീധരൻ പിള്ളയെ ബഹിഷ്കരിക്കണം -തോമസ് ഐസക്
cancel

തിരുവനന്തപുരം: ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ്​ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട്​ ബി.​െജ.പി സംസ്ഥാന പ ്രസിഡൻറ്​ പി.എസ്​.ശ്രീധരൻപിള്ള കേന്ദ്രമന്ത്രിക്കയച്ച കത്ത്​ പുറത്തുവിട്ട്​ മന്ത്രി തോമസ്​ ​െഎസക്​. ദേശീയപാ ത വികസനം അടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചതായി കഴിഞ്ഞ ദിവസം മന്ത്രി ജി. സുധാകരൻ ആരോപിച്ചിരുന്നു. ഇതിനു​ പി ന്നാലെയാണ്​ ശ്രീധരൻപിള്ളയുടെ കത്ത്​ പുറത്തുവിട്ടത്​.

എൻ.എച്ച്​ 66 ​​വികസനത്തി​​െൻറ ഭാഗമായി എറണാകുളം ജില് ലയിലെ ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ്​​​ ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരിക്ക ്​ 2018 സെപ്​റ്റംബർ 14ന്​ കത്തയച്ചത്​. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നതിനാൽ എറണാകുളത്ത്​ എൻ.എച്ച്​ 66ൽ ഇടപ്പള്ളി- മ ൂത്തകുന്നം വരെ മൂന്ന്​-എ വിജ്ഞാപന പ്രകാരം നടപടി നിർത്തിവെക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.

ദേശീയപാത വിക സനം അട്ടിമറിച്ച ശ്രീധരൻപിള്ളയെ നാടിൻെറ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്കരിക്കുകയാണ് വേണ്ടതെന ്ന്​ തോമസ്​ ​െഎസക്​ സമൂഹമാധ്യമത്തിൽ കുറിച്ചു. ഈ സർക്കാറി​​െൻറ കാലത്ത് ദേശീയപാത വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാത വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സർക്കാറിൻെറ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്.

വെല്ലുവിളികൾക്കു മുന്നിൽ അടിപതറി 2013ൽ ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചതാണ് ദേശീയപാത വികസനം. എന്നാൽ, എൽ.ഡി.എഫ് സർക്കാർ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു. സ്ഥലമേറ്റെടുക്കാൻ ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ‌് രാഷ്​ട്രീയവിരോധം തീർക്കാൻ കേന്ദ്രം പദ്ധതി അട്ടിമറിച്ചത‌്. ഭാവിതലമുറയുടെ വികസനപ്രയാണം സുഗമമാക്കാനുള്ള സുപ്രധാന മൂന്നുപാധിയെയാണ് ശ്രീധരൻപിള്ള നീചമായി അട്ടിമറിച്ചതെന്ന്​ മന്ത്രി പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് അഡ്വ. പിഎസ് ശ്രീധരൻ പിള്ള. കേരളത്തിൻ്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിൻ്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയനിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്നത്തെ ചുരുക്കാനാവില്ല. ഈ നാടിൻ്റെ ഭാവിവികസനത്തെ പിൻവാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവർത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാൻ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണം.

ഈ സർക്കാരിൻ്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സർക്കാരിൻ്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവർ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടി.

2020ൽ പദ്ധതി പൂർത്തിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിൻ്റെ ചുമതലകൾ നിറവേറ്റുകയാണ് പിണറായി വിജയൻ സർക്കാർ. തൊണ്ടയാട‌്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. തൊണ്ടയാട്, രാമനാട്ടുകര മേൽപ്പാലങ്ങൾ കഴിഞ്ഞ ഡിസംബറിൽ നാടിനു സമർപ്പിച്ചു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമ്മാണം കിഫ്ബി ഏറ്റെടുത്ത് അതിവേഗം പൂർത്തീകരിക്കുന്നു. കരമന–-കളിയിക്കാവിള റോ‌ഡ‌ും കിഫ്ബിയിൽ പെടുത്തി നാലുവരിപ്പാതയാക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു.

വെല്ലുവിളികൾക്കു മുന്നിൽ അടിപതറി 2013ൽ ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചതാണ് കേരളത്തിൻ്റെ ദേശീയപാതാവികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, എൽഡിഎഫ് സർക്കാർ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു. കണ്ണൂർ കീഴാറ്റൂർ, മലപ്പുറം ഉൾപ്പെടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ‌് നേതാക്കളും കുത്തിത്തിരിപ്പിനും കലാപത്തിന‌ും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ‌് രാഷ്ട്രീയവിരോധം തീർക്കാൻ കേന്ദ്രം പദ്ധതി അട്ടിമറിച്ചത‌്.

നവകേരളത്തിൻ്റെ നട്ടെല്ലാണ് നാലുവരിയിലെ ദേശീയപാത. വികസനലക്ഷ്യങ്ങൾ അതിവേഗം കരഗതമാക്കാൻ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാവികസനം. ഭാവിതലമുറയുടെ വികസനപ്രയാണങ്ങൾ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരൻ പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ പാർടിയ്ക്കും കേരളം മാപ്പു നൽകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdr thomas isaacmalayalam newsAdv. PS Sreedharan Pillai
News Summary - National Highway Development by PS Shreedharan Pillai-Kerala News
Next Story