ദേശീയപാത വികസനം, പൊളിച്ചുനീക്കൽ പ്രാരംഭ പ്രവർത്തനം തുടങ്ങി
text_fieldsഓച്ചിറ: ദേശീയപാത 66 ൻ്റെ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടിയുടെ പ്രാരംഭ പ്രവർത്തനം തുടങ്ങാ തുടങ്ങി.കരുനാഗപ്പള്ളി യൂണിറ്റിൻ്റെ ഭാഗമായ ഓച്ചിറയിൽ നിന്നാണ് തുടക്കം.ബുധനാഴ്ച ഉച്ചയോടെ ഓച്ചിറ റീജൻസി ഹോട്ടലിനു സമീപത്തെ കെട്ടിടത്തിൻ്റെ ഫൗണ്ടേഷൻ വാൾ പൊളിച്ചുനീക്കിയാണ് പ്രവർത്തനത്തിന് തുടക്കമായത്.
ദേശീയപാത സ്ഥലം ഏറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടർ ഡി രാധാകൃഷ്ണൻ, സ്പെഷ്യൽ തഹസിൽദാർ കെ ഷീല, ഡെപ്യൂട്ടി തഹസിൽദാർ സജീവ് കുമാരൻ നായർ, ദേശീയപാത അതോറിറ്റി ലെയ്സൺ ഓഫീസർ എം .കെ റഹ്മാൻ, നിർമ്മാണ കരാർ കമ്പനിയായ വിശ്വസമുദ്ര കമ്പനി പബ്ലിക് റിലേഷൻ ഓഫീസർ ഉണ്ണികൃഷ്ണൻ, പ്രൊജക്ട് ഹെഡ് രാമയ്യ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ നടന്നത്. വരും ദിവസങ്ങളിലും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടി തുടരും. ദേശീയപാത അതോറിറ്റി ഏറ്റെടുത്ത് കരാർ കമ്പനിക്ക് കൈമാറിയ സ്ഥലങ്ങളിലെ കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ പൊളിച്ചുനീക്കുന്നത്. പക്ഷേ കച്ചവടക്കാരുടെ പക്കൽ നിന്നും കെട്ടിടം ഒഴിഞ്ഞ് താക്കോൽ കൈമാറ്റം ഇത് വരെ നടന്നില്ല. എന്ന് ഒഴിഞ്ഞ് മാറണമെന്ന നിർദ്ദേശവും നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.