ദേശീയപാത വികസനം 2025ഓടെ പൂർത്തീകരിക്കും -മന്ത്രി റിയാസ്
text_fieldsമുക്കം: സംസ്ഥാനത്തെ ദേശീയപാത വികസനം 2025ഓടെ പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തീരദേശ ഹൈവേ പ്രവൃത്തിയും മലയോര ഹൈവേ പ്രവൃത്തിയും എത്രയുംപെട്ടെന്ന് പൂർത്തിയാക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി പറഞ്ഞു.
കയ്യിട്ടാപൊയിൽ -മാമ്പറ്റ- വട്ടോളിപറമ്പ്-തൂങ്ങുംപുറം -അമ്പലക്കണ്ടി റോഡിന്റെ നവീകരണപ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അഞ്ചുവർഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലെ 50 ശതമാനം റോഡുകളും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.ടി. ബാബു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ മജീദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.കെ. റുബീന, കൗൺസിലർമാരായ സി. വസന്തകുമാരി, എ. കല്യാണിക്കുട്ടി, പി. ജോഷില, സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ്, എക്സിക്യൂട്ടിവ് എൻജിനീയർ വി.കെ. ഹാഷിം, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കയ്യിട്ടാപൊയിൽ മുതൽ മാമ്പറ്റ വരെയുള്ള 600 മീറ്ററും വട്ടോളിപറമ്പ് മുതൽ അമ്പലക്കണ്ടി വരെയുള്ള രണ്ട് കിലോമീറ്റർ 700 മീറ്ററും ദൂരമാണ് ആറര കോടി വകയിരുത്തി നവീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.