കേരളത്തിലെ ദേശീയപാതയിൽ ഇനി കണിക്കൊന്നയും മാവും
text_fieldsന്യൂഡൽഹി: കേരളത്തിലെ ദേശീയപാതയോരങ്ങളിൽ ഇനി കണ്ണിന് കുളിരായി കണിക്കൊന്ന, പ്ലാവ്, മാവ് ഉൾപ്പെടെ ഒമ്പത് വൃക്ഷങ്ങൾ വളരും. എൻ.എച്ച് 47ൽ സ്ഥലസൗകര്യമുള്ള ഇടങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അനുമതി നൽകി.
കണിക്കൊന്ന, പ്ലാവ്, മാവ്, പുളി, നാരകം, കാര, മഹാഗണി, വേപ്പ്, ആഞ്ഞിലി എന്നീ മരങ്ങളുടെ തൈകൾ നടാനാണ് അനുമതി. സ്ഥലസൗകര്യമുള്ളിടങ്ങളിൽ തൈകൾ നട്ടുപിടിപ്പിക്കണമെന്ന എ. സമ്പത്ത് എം.പിയുടെ ആവശ്യം അംഗീകരിച്ചാണ് നടപടി. പാഴ്മരങ്ങളും മുൾച്ചെടികളും ബൊഗൻവില്ലകളും ഒഴിവാക്കണമെന്നതായിരുന്നു എം.പിയുടെ ആവശ്യം. ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചതിെൻറ സ്ഥിതിവിവര റിപ്പോർട്ട് തനിക്ക് സമർപ്പിക്കാൻ ദേശീയപാത അധികൃതർക്ക് നിർദേശം നൽകിയെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി എ. സമ്പത്തിനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.