ദേശീയപാതയിലെ കുഴിയടക്കൽ; റീടെന്‍ഡര്‍ വെള്ളിയാഴ്ച തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി
text_fieldsകായംകുളം: ദേശീയപാതയിൽ ഹരിപ്പാട് മാധവ ജംങ്ഷൻ മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്തെ കുഴികൾ മൂടുന്നതിനുള്ള നടപടികളായതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. യു. പ്രതിഭ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അറ്റകുറ്റപ്പണിക്കുള്ള റീടെന്‍ഡര്‍ വെള്ളിയാഴ്ച തുറക്കുമെന്നും പ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ നടത്താന്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി നിയമസഭയെ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 19ന് ഇതുസംബന്ധിച്ച് എസ്റ്റിമേറ്റ് നൽകിയെങ്കിലും അഞ്ച് മാസം കഴിഞ്ഞാണ് ദേശീയപാത അതോറിറ്റിയുടെഅംഗീകാരമായത്. ഇതിന് ശേഷം പൊതുമരാമത്ത് വകുപ്പിെൻറ ഭാഗത്ത് നിന്നും ത്വരിതഗതിയിലുള്ള നടപടികളാണുണ്ടായത്. ആഗസ്റ്റ് അഞ്ചിന് ടെൻഡർ തുറന്നെങ്കിലും ആരും പെങ്കടുക്കാതിരുന്നതിനാൽ റീടെൻഡർ ചെയ്യേണ്ടി വന്നു. ഒരു കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 1781 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതയിൽ 548 കിലോമീറ്റർ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിനുള്ളത്.
70 ശതമാനം റോഡുകളുടെ പരിപാലന ചുമതല ദേശീയപാത അതോറിറ്റിക്കാണ്. ഇവക്ക് പ്രത്യേകമായി തുക അനുവദിച്ചാൽ മാത്രമെ പ്രവൃത്തി ചെയ്യാനാകു. ശോച്യാവസ്ഥ ചൂണ്ടികാട്ടി ഒരു വർഷത്തിനുള്ളിൽ ഏഴ് തവണയാണ് അതോറിറ്റിക്ക് കത്ത് അയച്ചത്. ഉപരിതല ഗതാഗത മന്ത്രിക്ക് നേരിലും കത്ത് നൽകിയിരുന്നു. സംസ്ഥാനത്തിന്‍റെ പലമേഖലകളിലും ദേശീയ പാതകളിലെ അറ്റകുറ്റപ്പണി സമയബന്ധിതമായി നടക്കാത്ത വിഷയമുണ്ട്. ഇക്കാര്യത്തിൽ ശാശ്വതമായ പരിഹാരമാണ് ലക്ഷ്യമിടുന്നത്.
കാലാവസ്ഥ പരിഗണിച്ച് മൺസൂണിന് മുമ്പുതന്നെ അറ്റകുറ്റപ്പണികൾ നടത്തണമെന്നതാണ് സംസ്ഥാന സർക്കാർ നിലപാട്. തുടർകാലത്ത് ഇതുസംബന്ധിച്ച് കാലതാമസം ഒഴിവാക്കുകയെന്നതാണ് പരിഹാരം. ഇതിനായി കിലോമീറ്ററിന് നിരക്ക് നിശ്ചയിച്ച് പൊതുമരാമത്ത് വകുപ്പിന് പണം ഡെപ്പോസിറ്റ് ചെയ്യുന്ന സംവിധാനം ഉണ്ടായാൽ സംസ്ഥാനത്തിന് തന്നെ അറ്റകുറ്റപ്പണികൾ നടത്താനാകുമെന്ന കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.