ദേശീയപാത കരാറിന് കോഴ: കേന്ദ്ര വിജിലൻസ് കമീഷൻ അന്വേഷിക്കുന്നു
text_fieldsന്യൂഡൽഹി: യു.പി.എ സർക്കാറിെൻറ കാലത്ത് േറാഡ് നിർമാണ കരാർ ലഭിക്കാൻ അമേരിക്കൻ കമ്പനി ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.െഎ) ഉദ്യോഗസ്ഥർക്ക് 1.2 ദശലക്ഷം ഡോളർ കോഴ നൽകിയെന്നതിനെക്കുറിച്ച് കേന്ദ്ര വിജിലൻസ് കമീഷൻ അന്വേഷണം. ലോക്സഭയിൽ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം ശൂന്യവേളയിൽ അറിയിച്ചത്. അമേരിക്കൻ കോടതിയിൽ നടന്ന ഒരു കേസിെൻറ വിചാരണക്കിടയിലാണ് കോഴ നൽകി കരാർ കൈക്കലാക്കിയ വിവരം പുറത്തുവന്നത്. ‘ദേശീയപാതയുടെ കരാർ ലഭിക്കാനായി അമേരിക്കൻ കമ്പനിയായ സി.ഡി.എം സ്മിതിെൻറ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ജീവനക്കാർ എൻ.എച്ച്.എ.െഎ ഉദ്യോഗസ്ഥർക്ക് 2011-15 വരെയുള്ള കാലയളവിൽ കൈക്കൂലി നൽകിയതായി’ പറയുന്ന അമേരിക്കൻ നീതിന്യായ വകുപ്പിെൻറ കത്തും മന്ത്രി വായിച്ചു.
അൻവർ റഹ്മത്തുല്ലയാണ് വിഷയം പാർലമെൻറിെൻറ ശ്രദ്ധയിൽപെടുത്തിയത്. കരാർ തുകയുടെ രണ്ട് മുതൽ നാല് ശതമാനം വരെയായിരുന്നു കൈക്കൂലിയെന്നും ഉപകരാറുകാർ വഴിയാണ് ഇത് ഉദ്യോഗസ്ഥർക്ക് നൽകിയതെന്നും ജൂൺ 21ലെ കത്തിൽ വ്യക്തമാക്കുന്നതായി മന്ത്രി പറഞ്ഞു. അേമരിക്കൻ കോടതിയിൽ പറഞ്ഞ പ്രകാരം ഇതിൽ 1.18 ദശലക്ഷം കോടി ഡോളറിെൻറ കോഴയുണ്ട്.
വാർത്ത വന്നയുടൻ എൻ.എച്ച്.എ.െഎയോട് അന്വേഷണം നടത്താൻ നിർദേശിച്ചു. ഒപ്പം കേന്ദ്ര വിജിലൻസ് കമീഷനും സ്വമേധയാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കാണുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. േകാഴ നൽകിയ ഉദ്യോഗസ്ഥരുടെ പേര് ലഭിക്കാൻ അമേരിക്കൻ കോടതിയിൽ അന്വേഷിക്കാൻ എൻ.എച്ച്.െഎ.െഎയോടും നിർദേശിച്ചു.
37 കരാറുകളാണ് നൽകിയതെങ്കിലും ഇൗ കമ്പനിയുടെ നിലവിലെ രണ്ട് പ്രവൃത്തികളിൽ ഒന്ന് ബുധനാഴ്ചതന്നെ അവസാനിപ്പിച്ചു. മറ്റൊന്ന് 2018 വരെയുണ്ട്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ റോഡ് നിർമാണത്തിനായി രൂപവത്കരിച്ച എൻ.എച്ച്.െഎ.എയുടെ കമ്പനി ഇവരെ കരിമ്പട്ടികയിൽപെടുത്തി. ദേശീയപാതയുടെ പ്രവൃത്തികളിൽനിന്ന് ഇവരെ ഒഴിവാക്കിയെന്നും ഗഡ്കരി പറഞ്ഞു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇൗ കമ്പനിക്ക് കൺസൾട്ടൻസി കരാർ ഇനത്തിൽ നിശ്ചയിച്ചതിനെക്കാൾ കൂടുതൽ തുക നൽകിയിട്ടുണ്ടെന്ന് മറുപടിക്കൊപ്പമുള്ള രേഖകൾ ഉയർത്തിക്കാട്ടി സി.പി.എമ്മിലെ എ. സമ്പത്ത് ആരോപിച്ചു. എന്നാൽ, വിശദ പദ്ധതി റിപ്പോർട്ടിൽ (ഡി.പി.ആർ) മാറ്റം വരുേമ്പാൾ പ്രവൃത്തികൾ കൂടുമെന്നും ഇതിൽ അഴിമതി അടങ്ങിയിട്ടിെല്ലന്നും മന്ത്രി വിശദമാക്കി. ഡി.പി.ആറിൽ മാറ്റം വരുേമ്പാൾ കൂടുതൽ പണിക്ക് കൂടുതൽ പൈസ നൽകേണ്ടിവരും. കരാറിെൻറ പരിഗണനാ വിഷയത്തിൽ ഇവകൂടി പറയുന്നുണ്ട്. കൂടുതൽ പണം നൽകിയത് ന്യായീകരിക്കുന്ന മുഴുവൻ വിശദാംശങ്ങളും തെൻറ പക്കലുെണ്ടന്നും ഗഡ്കരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.