ദേശീയപാത വികസനം: സ്ഥലമേറ്റെടുപ്പിൽ ഇരട്ടനീതി വേണ്ട
text_fieldsതിരുവനന്തപുരം: ദേശീയപാത നാലുവരി വികസനത്തിന് റോഡിന് ഇരുവശത്തുനിന്നും ഒരേപോലെ ഭൂമി ഏറ്റെടുക്കണമെന്ന് ദേശീയപാത അതോറിറ്റിക്ക് സർക്കാർ നിർദേശം. പാതയുടെ ഒരു വശത്തുനിന്നു മാത്രം പരമാവധി ഭൂമി ഏറ്റെടുക്കുെന്നന്ന പരാതികളെ തുടർന്നാണ് ഇടപെടൽ. ആരാധനാലയങ്ങൾ നഷ്ടപ്പെടുന്നത് പരമാവധി ഒഴിവാക്കണം. ഇക്കാര്യത്തിൽ അൽപം വിട്ടുവീഴ്ചയാവാമെന്നും ആരാധനാലയ കമ്മിറ്റികളുടെ സഹകരണം കൂടി ഉറപ്പാക്കണമെന്നും നിർദേശിച്ചു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വടക്കൻ ജില്ലകളിൽ രൂപപ്പെട്ട പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ഇൗ നടപടി. ഇതിെൻറ അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ തുടർനടപടികളെടുത്തേക്കും. ദേശീയപാതയുടെ അലൈൻമെൻറ് മാറ്റണമെന്ന നിർദേശം അംഗീകരിക്കേണ്ടെന്നാണ് സർക്കാർ നിലപാട്. സർവേ നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ ഇത്തരം ആവശ്യത്തിൽ കഴമ്പില്ല. ഇരുവശത്തും തുല്യമായി ഭൂമി ഏറ്റെടുക്കണമെന്ന് നിർദേശിക്കുേമ്പാഴും സർക്കാറിന് പരിമിതികൾ ഏറെയാണ്. അലൈൻമെൻറ് നിശ്ചയിക്കാനുള്ള അധികാരം ദേശീയപാത അതോറിറ്റിക്കെന്നതാണ് ഇതിനു കാരണം.
സ്ഥലമേറ്റെടുപ്പിൽ തുല്യനീതി നടപ്പാക്കുേമ്പാൾ അലൈൻമെൻറിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്. ഒരു കിലോമീറ്ററിൽ കുറവുവരുന്ന അലൈൻമെൻറ് മാറ്റം പ്രാദേശികമായി അനുവദിക്കാൻ ഇടയുണ്ടെന്നാണ് സൂചന. നേരിയ അലൈൻമെൻറ് മാറ്റത്തിലൂടെ വലിയ പ്രതിഷേധം ഒഴിവാക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് അധികൃതർ. സർവേ നടപടികൾ പുരോഗമിക്കുന്ന മലപ്പുറം ജില്ലയിൽ ഭൂമി ഏറ്റെടുക്കലിൽ തുല്യനീതി പാലിച്ചില്ലെന്ന് പരാതിയുണ്ട്. കുറ്റിപ്പുറത്ത് കിൻഫ്രയുടെ ഏക്കർ കണക്കിന് ഭൂമിയുണ്ടായിരിക്കെ സ്വകാര്യ വ്യക്തിയുടെ ഭൂമി പരമാവധി ഏറ്റെടുത്തെന്നാണ് പരാതി. മലപ്പുറം ജില്ലയിൽതന്നെ മൂടാൽ, അരീത്തോട്, കൈപ്പുറം തുടങ്ങിയ ഭാഗങ്ങളിലും ഇത്തരം പരാതികൾ ഉയർന്നിട്ടുണ്ട്. വളവുകൾ നിവർത്താനെന്ന പേരിലാണ് ഇങ്ങനെ ചെയ്തത്. ദേശീയപാത വികസനത്തിൽ വിട്ടുവീഴ്ചയില്ലാതെ പ്രവൃത്തി വേഗത്തിലാക്കാനാണ് സർക്കാർ തീരുമാനം.
ഇക്കാര്യത്തിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിെൻറ പിന്തുണ സംസ്ഥാനത്തിനുണ്ട്. വർഷങ്ങളായി മുടങ്ങിക്കിടന്ന ദേശീയപാത വികസന നടപടികൾ പുനരാരംഭിക്കാനായതാണ് സർക്കാറിെൻറ നേട്ടം. സർവേ നടപടി പൂർത്തിയായാൽ അധികം ൈവകാതെ ഭൂമി ഏറ്റെടുക്കൽ നടപടിയും പൂർത്തിയാക്കും. കാലാവധി തീരുന്നതിനു മുമ്പ് ദേശീയപാത പൂർത്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.