ദേശീയപാത: പൊന്നാനി-കുറ്റിപ്പുറം സർവേ വ്യാഴാഴ്ച തുടങ്ങും
text_fieldsമലപ്പുറം: പൊന്നാനി മുതൽ കുറ്റിപ്പുറം വരെയുള്ള രണ്ടാംഘട്ട സർവേ വ്യാഴാഴ്ച തുടങ്ങുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. ഇൗഭാഗത്ത് മൂന്ന് എ വിജ്ഞാപനം ഇറങ്ങിയ പശ്ചാത്തലത്തിലാണ് നടപടികൾ തുടങ്ങുന്നത്. ജില്ല അതിർത്തിയായ കാപ്പിരിക്കാട് മുതൽ കുറ്റിപ്പുറം വരെ 24 കി.മീറ്റർ ദൂരത്തിലാണ് അളന്ന് തിട്ടപ്പെടുത്തുക.
പെരുമ്പടപ്പ്, വെളിയേങ്കാട്, പൊന്നാനി, തവനൂർ, കാലടി എന്നീ പഞ്ചായത്തുകളിലൂടെയാണ് സർവേ നടക്കുന്നത്. നാല് സംഘങ്ങളായി ദിവസം നാലു കി.മീറ്റർ നീളത്തിൽ ഏഴു ദിവസങ്ങൾകൊണ്ട് സർവേ പൂർത്തിയാക്കും. കുറ്റിപ്പുറം മുതൽ ഇടിമൂഴിക്കൽ ഭാഗത്തെ സർവേ ബുധനാഴ്ചയോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. നിലവിലെ പാത പൂർണമായി ഉപയോഗിച്ച് സർവേ പൂർത്തിയാക്കുമെന്ന് സ്ഥലമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.