എലത്തൂർ സീറ്റ്: ചേളന്നൂർ പഞ്ചായത്ത് യു.ഡി.എഫ് ഭരണത്തിന് ഭീഷണിയായി നാഷനൽ ജനതാദൾ സമ്മർദം
text_fieldsതലക്കുളത്തൂർ: എലത്തൂർ സീറ്റ് ലഭിക്കാത്തതിൽ ഭാരതീയ നാഷനൽ ജനതാദൾ എലത്തൂർ നിയോജക മണ്ഡലം കമ്മിറ്റിക്ക് അമർഷം.
സംസ്ഥാനത്തൊരിടത്തും ജയസാധ്യതയുള്ള ഒരു സീറ്റും ലഭ്യമാക്കാത്ത സാഹചര്യത്തിൽ 29,000ത്തിലധികം വോട്ടുകൾക്ക് യു.ഡി.എഫ് സ്ഥാനാർഥി പരാജയപ്പെട്ട സീറ്റായിട്ടും എലത്തൂർ നൽകാത്തതിലാണ് പ്രതിഷേധം.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ജനതാദൾ മത്സരിച്ച സീറ്റാണിത്. എം.പി. വീരേന്ദ്രകുമാർ യു.ഡി.എഫ് വിട്ടപ്പോഴും വലിയൊരു വിഭാഗം പ്രവർത്തകരും യു.ഡി.എഫിനോടൊപ്പം നിന്ന മണ്ഡലമാണിത്.
ആറു പഞ്ചായത്തുകളിൽ മൂന്നെണ്ണത്തിൽ ദളിന് ജനപ്രതിനിധികളുണ്ട്. ഏറെ പ്രവർത്തകരും മണ്ഡലത്തിലുണ്ട്. എന്നാൽ, ഒരാൾപോലുമില്ലാത്ത കാപ്പൻ വിഭാഗത്തിന് സീറ്റ് നൽകുന്നത് തങ്ങളോടുള്ള അവഹേളനമായി ഒരു വിഭാഗം പ്രവർത്തകർ പറയുന്നു.
അതുകൊണ്ട് യു.ഡി.എഫുമായുള്ള ബന്ധം തൽക്കാലം നിർത്തിവെക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെടുന്നു. എലത്തൂർ സീറ്റ് കാപ്പൻ വിഭാഗത്തിന് കൊടുത്തതിനെതിരെ ചൊവ്വാഴ്ച വൈകീട്ട് തലക്കുളത്തൂരിൽ പ്രതിഷേധസംഗമം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.