പൊതുജനങ്ങള്‍ പരിസ്ഥിതിയുടെ ശത്രുക്കളാണെന്ന പ്രചരണം നടക്കുന്നു - പ്രഫ. മാധവ് ഗാഡ്ഗില്‍
text_fieldsകോഴിക്കോട്: പൊതുജനങ്ങള്‍ പരിസ്ഥിതിയുടെ ശത്രുക്കളാണെന്ന് വ്യാപകമായി പ്രചാരണം നടത്തുകയാണ് ബ്രൂറോക്രസിയെന്നും ചില കപട പരിസ്ഥിതി സ്‌നേഹികള്‍ അതിനെ ന്യായീകരിക്കുകയാണെന്നും പ്രൊഫ. മാധവ് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ കോഴിക്കോട് സംഘടിപ്പിച്ച നാഷ്ണല്‍ എന്‍.ജി.ഒ കോണ്‍ഫറന്‍സില്‍ പരിസ്ഥിതി സംരക്ഷണത്തില്‍ എന്‍.ജി.ഒ കളുടെ പങ്ക് എന്ന വിഷയത്തില്‍ ഓൺലൈനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണാധികാരികളുടെ പരിസ്ഥിതിവിരുദ്ധ നയങ്ങളെ പരിസ്ഥിതി സംരക്ഷണമായി വ്യാഖ്യാനിക്കുകയും പൊതുസമൂഹത്തെ പരിസ്ഥിതി വിരുദ്ധരായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മുന്‍വിധികള്‍ മാറ്റിനിര്‍ത്തി കാര്യങ്ങളെ സത്യസന്ധമായും വസ്തുനിഷ്ഠമായും സമീപിക്കാന്‍ എന്‍.ജി.ഒകള്‍ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.സായിനാഥ് ഉദ്ഘാടനം ചെയ്ത കോണ്‍ഫറന്‍സില്‍ 14 സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ അവതരണങ്ങളും ചര്‍ച്ചകളും നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 150 ല്‍ പരം എന്‍.ജി.ഒകളെ പ്രതിനിധീകരിച്ച് 300 പ്രതിനിധികള്‍ പങ്കെടുത്തു. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് ചെയര്‍മാന്‍ എസ്.എം വിജയാനന്ദ് ഐ.എ.എസ് (റിട്ട.) സമാപനം നിര്‍വ്വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.ടി അബ്ദുല്ല കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ മുഖ്യ രക്ഷാധികാരി പി മുജീബ് റഹ്മാന്‍ മുഖ്യാഥിതിയായിരുന്നു.
രണ്ട് ദിവസത്തെ കോണ്‍ഫറന്‍സില്‍ കെയര്‍ ഇന്ത്യ ചെയര്‍മാന്‍ മാത്യു ചെറിയാന്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, മസ്ദൂര്‍ കിസാന്‍ ശക്തി സംഗതന്‍ സഹസ്ഥാപകന്‍ നിഖില്‍ ഡേ, പ്രധാന്‍ ഇന്‍സ്ട്രക്ടര്‍ നരേന്ദ്രനാഥ് ദാമോദര്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ വൈസ്.ചെയര്‍മാന്‍ ടി.ആരിഫലി, സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ (SEWA) ഡയറക്ടര്‍ മിറായ് ചാറ്റര്‍ജി, ഗ്ലോബല്‍ നോളജ് പാര്‍ട്ണര്‍ഷിപ്പ് ഓഫ് മൈഗ്രെഷന്‍ & ഡെവലപ്പ്മെന്റ് ചെയര്‍മാന്‍ എസ് ഇരുദയ രാജന്‍, അസിം പ്രേംജി ഫിലാന്തറോപ്പി ഇനീഷ്യേറ്റീവ് സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനില്‍ രാംപ്രസാദ്, ധന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം ലീഡര്‍ ബി മുത്തുകുമാരസമി, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ സജിത്ത് സുകുമാരന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ മുന്‍ ഡിപ്പാര്‍ട്മെന്റ് ഹെഡ് പ്രൊഫ. ഡോ വിജയകുമാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍സ് (ഐ.പി.എം) ഡയറക്ടര്‍ ഡോ. സുരേഷ്‌കുമാര്‍, കെ.എഫ്.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ.ശ്രീകുമാര്‍ വി.ബി, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് & ടാക്‌സേഷന്‍ മുന്‍ ഡയറക്ടര്‍ ഡി.നാരായണ, ദി ബാനിയന്‍ ഡയറക്ടര്‍ ഡോ.കിഷോര്‍ കുമാര്‍, സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ് പ്രൊഫ. ജെ ദേവിക, ആക്സസ് ലൈവ്ലിഹുഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.വി കൃഷ്ണഗോപാല്‍, തണല്‍ തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജയകുമാര്‍ സി, മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി ദാവൂദ്, ലാറി ബേക്കര്‍ സെന്റര്‍ ഫോര്‍ ഹാബിറ്റേറ്റ് സ്റ്റഡീസ് അസ്സോസിയേറ്റ് ശൈലജ നായര്‍, മീഡിയ അക്കാദമി പ്രിന്‍സിപ്പാള്‍ സാദിഖ് മമ്പാട് തുടങ്ങി 50 ല്‍ പരം പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രോഗ്രാമില്‍ അതിഥികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.