അംഗീകാരമില്ലാതെ മരുന്നുകൾ വിപണിയിൽ: 65 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്
text_fieldsകോഴിക്കോട്: ദേശീയ ഒൗഷധവില നിയന്ത്രണ സമിതിയുടെ (എൻ.പി.പി.എ) അംഗീകാരമില്ലാതെ 201 പുതിയ മരുന്നുൽപന്നങ്ങൾ പുറത്തിറക്കിയ 65 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്. അബോട്ട് ഹെൽത്ത്കെയർ, ആൽകെം, ബയോകോൺ, കാഡില, ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസ്, ലുപിൻ, നൊവാടിസ് ഇന്ത്യ, റാൻബാക്സി തുടങ്ങിയ വമ്പൻ കമ്പനികൾക്കാണ് എൻ.പി.പി.എ എൻഫോഴ്സ്മെൻറ് ഡയറക്ടർ റോഷ്നി സോഹ്നി നോട്ടീസയച്ചത്. സംസ്ഥാന ഡ്രഗ്സ് കൺേട്രാളർമാർക്കും മരുന്നുനിർമാണ കമ്പനികളുടെ അേസാസിയേഷനുകൾക്കും നോട്ടീസിെൻറ പകർപ്പ് ലഭിച്ചിട്ടുണ്ട്. കാരണം കാണിക്കൽ നോട്ടീസ് കമ്പനികൾക്ക് ഒാരോന്നിനും പ്രേത്യകമായി അയച്ചിട്ടില്ല.
പുതിയ മരുന്നുകൾ ചട്ടംലംഘിച്ച് പുറത്തിറക്കി എന്നതാണ് പ്രധാന ആരോപണമെന്ന് എൻ.പി.പി.എ മെംബർ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. രണ്ടോ അതിലധികമോ മരുന്നുചേരുവകൾ ഒറ്റ ഗുളികയായും മറ്റും നൽകുന്ന ഫിക്സഡ് ഡോസ് കോംബിനേഷൻ വിഭാഗത്തിൽപെട്ടതാണ് കമ്പനികൾ അനധികൃതമായി പുറത്തിറക്കിയ മരുന്നുകളിൽ ഏറെയും. 2013ലെ ഒൗഷധവില നിയന്ത്രണ ഉത്തരവ് പ്രകാരം പുതിയ മരുന്നുകളുമായി ബന്ധപ്പെട്ട ചട്ടമാണ് കമ്പനികൾ പാലിക്കാതിരുന്നത്. മരുന്നുകൾ അനുമതിയില്ലാതെ രൂപാന്തരം വരുത്തിയതായും നോട്ടീസിൽ പറയുന്നു. മരുന്നുകളുടെ ഡോസേജും വീര്യവും കൂട്ടുകയോ കുറക്കുകയോ ചെയ്താൽ അതിനെ പുതിയ മരുന്നായാണ് പരിഗണിക്കുക. ഒരു മരുന്നുചേരുവ മറ്റൊന്നിൽ സംയോജിപ്പിക്കുന്നതും പുതിയ മരുന്നിെൻറ പട്ടികയിൽ വരും. ഇത്തരം പുതിയ മരുന്നുകൾ വിലനിയന്ത്രണ സമിതിയുടെ അംഗീകാരമില്ലാതെ വിപണിയിലെത്തിച്ചു എന്നതിനാലാണ് കാരണം കാണിക്കൽ നോട്ടീസയച്ചത്. അടുത്ത മാസം 15നകം വിശദീകരണം നൽകണം. മരുന്നിെൻറ ബാച്ച് നമ്പർ, പരമാവധി ചില്ലറവിൽപനവില, മരുന്നിലെ ഘടകങ്ങൾ എന്നിവയുടെ വിവരങ്ങളാണ് സമർപ്പിേക്കണ്ടത്. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.